Showing posts with label Malayalam. Show all posts
Showing posts with label Malayalam. Show all posts

Monday, 24 November 2014

QUIZ- Sr. ALPHONSA & Sr. EUPHRASIA


സിസ്റ്റര്‍ യുഫ്രെഷ്യ

  1.  "'പ്രാര്‍ത്ഥിക്കുന്ന അമ്മ' എന്നറിയപ്പെടുന്ന വിശുദ്ധ  ?
    ഉത്തരം : സിസ്റ്റര്‍ യുഫ്രേഷ്യ ( ഏവു പ്രാസ്യമ്മ )
  2. സിസ്റ്റര്‍ യുഫ്രേഷ്യയുടെ യഥാര്‍ത്ഥ നാമം എന്തായിരുന്നു ?
    ഉത്തരം : റോസ
    പിതാവ് : അന്തോണി
    മാതാവ് : കുഞ്ഞേത്തി
  3. സിസ്റ്റര്‍ യുഫ്രേഷ്യയുടെ ജന്മം കൊണ്ട് അനുഗ്രഹീതമായ കേരളത്തിലെ ജില്ല ?
    ഉത്തരം : തൃശൂര്‍ ( കാട്ടൂര്‍ എന്ന സ്ഥലത്ത് )
    ജനനം : 1877 ഒക്ടോബര്‍ 17
  4. ആനന്ദം എന്ന് അര്‍ഥമുള്ള യുഫ്രേഷ്യ എന്ന പദം ഏതു ഭാഷയില്‍ നിന്ന് എടുത്തതാണ് ?
    ഉത്തരം : ഗ്രീക്ക്
  5. സിസ്റ്റര്‍ യുഫ്രേഷ്യയെ ഏത് വര്‍ഷമായിരുന്നു വാഴ്ത്തപ്പെട്ടവള്‍ ആയി പ്രഖ്യാപിക്കുന്നത് ?
    ഉത്തരം : 2006 ഡിസംബര്‍ 3 ന്
    തൃശൂരിലെ ഒല്ലൂരില്‍ വച്ച്
    മാര്‍ വര്‍ക്കി വിതയത്തില്‍ (പോപ്പ് ബെനെഡിക്ട് പതിനാറാമനു വേണ്ടി )
  6. സിസ്റ്റര്‍ യുഫ്രേഷ്യ അന്തരിച്ചത് ഏത്  വര്‍ഷം ആയിരുന്നു ?
    ഉത്തരം : 1952 ഓഗസ്റ്റ്‌ 29 ന്
    തൃശൂരിലെ ഒല്ലൂരില്‍ വച്ച്
സിസ്റ്റര്‍ അല്‍ഫോണ്‍സ


  1. അല്‍ഫോണ്‍സാമ്മ ജനിച്ചത്‌ ഏത് ജില്ലയില്‍ ആണ്?
    ഉത്തരം : കോട്ടയം ജില്ലയിലെ കുടമാളൂരില്‍
    ഓഗസ്റ്റ് 19 1910
    പിതാവ് : മുട്ടത്തുപാടത്ത് ജോസഫ്
    മാതാവ് : മേരി
    ( യേശുക്രിസ്തുവിന്‍റെ മാതാ പിതാക്കളുടെ പേരും ഇത് തന്നെ ആയിരുന്നു)
  2. ഭാരതസഭയില്‍നിന്നുള്ള ആദ്യവിശുദ്ധ ?
    ഉത്തരം :  അല്‍ഫോന്‍സാമ്മ
    ഭാരതസഭയില്‍നിന്നുള്ള ആദ്യവിശുദ്ധന്‍:  ഫാ. ചാവറ കുര്യാക്കോസ്
  3. സിസ്റ്റര്‍ അല്‍ഫോണ്‍സാമ്മയുടെ പേരിലുള്ള ആദ്യ സ്റ്റാമ്പ് പുറത്തിറങ്ങിയ വര്‍ഷം ?
    ഉത്തരം : 1996 ജൂലായ്‌ 19 ന് (ഒരു രൂപയുടെ സ്റ്റാമ്പ് )
    2008 നവംബര്‍ 16 ന് 5 രൂപയുടെ സ്റ്റാമ്പ് പിന്നീട് ഇറങ്ങിയിരുന്നു
  4. അല്‍ഫോണ്‍സാമ്മയുടെ യഥാര്‍ത്ഥ നാമം എന്തായിരുന്നു ?
    ഉത്തരം : അന്നക്കുട്ടി
  5. ഇന്ത്യാ ഗവന്മേന്റ്റ് സിസ്റ്റര്‍ അല്‍ഫോണ്‍സയെ ആദരിക്കാന്‍ അവരുടെ മുഖം മുദ്രണം ചെയ്ത നാണയം പുറത്തിറക്കിയ വര്‍ഷം ?
    ഉത്തരം : 2009 ഓഗസ്റ്റ്‌ 19 ( 5 രൂപയുടെ )
    നൂറാം ജന്‍മ വാര്‍ഷികത്തോടനുബന്ധിച്ച്
  6. അല്‍ഫോണ്‍സാമ്മയുടെ കബറിടം ഇന്ന് ലോകത്തിലെ തന്നെ പ്രധാന തീര്‍ഥാടന കേന്ദ്രമാണ്. എവിടെയാണ് ഇത് സ്ഥിതി ചെയ്യുന്നത് ?
    ഉത്തരം : ഭരണങ്ങാനം ( സെന്റ്‌ മേരീസ് സീറോമലബാര്‍ കത്തോലിക്കാ പള്ളിയില്‍ )
    1946 ജൂലായ്‌ 28 ന് ആയിരുന്നു അന്ത്യം
  7. അല്‍ഫോണ്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിക്കുമ്പോള്‍ ആരായിരുന്നു പോപ്പ് ?
    ഉത്തരം : പോപ്പ് ബെനെഡിക്ട് പതിനാറാമന്‍
    2008 ഒക്ടോബര്‍ 12 ന്
  8. അല്‍ഫോണ്‍സാമ്മയെയും ചാവറയച്ചനെയും 1986 ഫെബ്രുവരി 8 ന് വാഴ്ത്തപ്പെട്ടവര്‍ ആയി പ്രഖ്യാ‍പിച്ച സ്ഥലം ?
    ഉത്തരം : കോട്ടയം ( നെഹ്രു സ്റ്റേഡിയം )
    പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോഴായിരുന്നു ഇത് 

Saturday, 15 November 2014

Freedom Fighers-Subhash Chandra Bose- Quiz

  1. സുഭാഷ്‌ചന്ദ്രബോസ് ജനിച്ച  ദിവസം ?
    ഉത്തരം : 23 ജനുവരി 1897 (കട്ടക്ക് )
    അച്ഛന്‍ : ജാനകിനാഥ് ബോസ്(വക്കീലായിരുന്നു )
    അമ്മ : പ്രഭാവതി
    ആറാമത്തെ പുത്രന്‍ ആയിരുന്നു
  2. സുഭാഷ്‌ചന്ദ്രബോസ് സിവില്‍ സര്‍വ്വീസ് പരീക്ഷ വിജയിച്ചത് ഏത് രാജ്യത്ത് വച്ചായിരുന്നു ?
    ഉത്തരം : ഇംഗ്ലണ്ട് (1920
    ല്‍ ) കേംബ്രിഡ്‌ജ് സര്‍വ്വകലാശാലയില്‍ പഠിച്ചു
    അഖിലേന്ത്യ തലത്തില്‍ നാലാമത്തെ റാങ്ക്‌
    ബിരുദദാരി ( ബി എ ) ആയത് കല്‍ക്കട്ടയിലെ പ്രസിഡന്‍സി കോളേജില്‍.
  3. സുഭാഷ്‌ചന്ദ്രബോസ് ആദ്യമായി ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ്സിന്റെ പ്രസിടന്റ്റ് ആയ വര്‍ഷം ?
    ഉത്തരം : 1938
    ഹരിപുര ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ സമ്മേളനം
    1939 ത്രിപുരി സമ്മേളനത്തിലും സുഭാഷ്‌ചന്ദ്രബോസ് തന്നെ ആയിരുന്നു പ്രസിഡന്റ്റ്
    രാജി വച്ച ശേഷം രാജേന്ദ്ര പ്രസാദിന് ആയിരുന്നു ചുമതല
  4. ആദ്യമായി ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ്സിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരെ മത്സരിച്ചു വിജയിച്ച വ്യക്തിയാണ് സുഭാഷ്‌ചന്ദ്രബോസ്. ആര്‍ക്കെതിരെ ആയിരുന്നു ?
    ഉത്തരം : പട്ടാഭി സീതാരാമയ്യ ( 1939 ല്‍ ആയിരുന്നു മഹാത്മാഗാന്ധിയുടെ അനുഗ്രഹാശിസ്സുകളോടുകൂടി മത്സരിച്ച പട്ടാഭി സീതാരാമയ്യയെ തോല്പിച്ച് ഒരിക്കല്‍ കൂടി പ്രസിഡന്റ് ആവുന്നത് )
  5. കൊണ്ഗ്രസ്സില്‍ നിന്ന് രാജി വച്ച ശേഷം സുഭാഷ്‌ചന്ദ്രബോസ് സ്ഥാപിച്ച സംഘടന ?
    ഓള്‍ ഇന്ത്യാ ഫോര്‍വേഡ് ബ്ലോക്ക്
    ഉത്തരം : 1939 ല്‍ സ്ഥാപിതമായി
  6. സുഭാഷ്‌ചന്ദ്രബോസിനെ നേതാജി എന്ന് അഭിസംബോധന ചെയ്ത പ്രമുഖ വ്യക്തി ?
    ഉത്തരം : മഹാത്മാഗാന്ധി
    മഹാത്മജിയെ രാഷ്ട്ര പിതാവ് എന്ന് വിളിച്ചത് നേതാജി ആയിരുന്നു
  7. 1924 ഒക്‌ടോബറി ആയിരുന്നു നേതാജിയെ അറസ്റ്റ്ചെയ്തു ആദ്യമായി നാട് കടത്തിയത്. ഇത് ഏത് രാജ്യത്തിലേക്ക് ആയിരുന്നു ?
    ഉത്തരം : ബര്‍മ്മ ( ഇപ്പോഴത്തെ മ്യാന്‍മാര്‍)
    ആദ്യം അലിപൂര്‍ ജയിലിലായിരുന്നു പാര്‍പ്പിച്ചിരുന്നത്
    സെപ്തംമ്പര്‍ 25 ന് അദ്ദേഹം ജയില്‍ മോചിതനായി
    അതിനു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ കല്‍ക്കട്ട മേയറായി
  8. പോലീസ് നിരീക്ഷണത്തിലായിരുന്ന സ്വന്തം വസതിയില്‍ നിന്ന് പെഷവാര്‍ വഴി അഫ്ഗാനിസ്ഥാനിലേക്ക് പോവാന്‍ സുഭാഷ്‌ചന്ദ്രബോസ് സ്വീകരിച്ച പേര് ?
    ഉത്തരം : സിയാവുദ്ദീന്‍ (ഇന്‍ഷുറന്‍സ് ഏജന്റിന്റെ വേഷം )
    അവിടെ നിന്ന് ഒര്‍ലാണ്ടോ മസ്സോട്ട എന്ന ഇറ്റലിക്കാരനായി മോസ്കോയിലെത്തി
  9. നേതാജി ജര്‍മ്മനിയില്‍  സ്ഥാപിച്ച  ഐ.എന്‍.എ യുടെ മുന്‍ഗാമി എന്ന് വിശേഷിപ്പിക്കാവുന്ന സേനാ വിഭാഗം ?
    ഉത്തരം : ഇന്ത്യന്‍ ലീജിയണ്‍
    1942 ല്‍ സ്ഥാപിതമായി (
    Free India Legion or Infantry Regiment 950  )
    ടൈഗര്‍ ലീജിയണ്‍ എന്നും അറിയപ്പെടുന്നു.
  10. ജനഗണമന.. എന്നാരംഭിക്കുന്ന പദ്യം ദേശീയഗാനമായി ആദ്യം അംഗീകരിച്ചത് നേതാജി സ്ഥാപിച്ച സ്വതന്ത്ര ഭാരതകേന്ദ്രം അഥവാ ഫ്രീ‍ ഇന്ത്യ സെന്‍റര്‍ ആയിരുന്നു. ഇത് എവിടെയായിരുന്നു (സ്ഥലം) ?
    ഉത്തരം : ബര്‍ലിന്‍ (ജര്‍മ്മനി) 1941 അവസാനത്തോടെ
  11. സിംഗപ്പൂരിലെ പ്രസിദ്ധമായ കാഥേ ഹാളില്‍ വച്ചു് 1943 ജൂലൈ 4-നു ഇന്ത്യന്‍ ഇന്‍ഡിപ്പെന്‍ഡന്‍സ് ലീഗിന്റെ നേതൃത്വം സുഭാസ് ചന്ദ്ര ബോസിനു കൈമാറിയ വ്യക്തി ?
    ഉത്തരം : റാഷ് ബിഹാരി ബോസ്
    വൈസ്രേയ് ഹാര്‍ഡിഞ്ജ് പ്രഭുവിനെതിരെയുള്ള ബോംബേറില്‍ പങ്കെടുത്ത വിപ്ലവകാരി
  12. ജയ്ഹിന്ദ്എന്ന മുദ്രാവാക്യത്തിന്റെ യഥാര്‍ത്ഥ ഉപജ്ഞാതാവ് നേതാജി സുഭാഷ് ചന്ദ്രബോസ് അല്ല,  നേതാജിയുടെ സെക്രട്ടറിയായിരുന്നു എന്ന് പറയപ്പെടുന്നു. അദ്ദേഹത്തിന്‍റെ പേര് ?
    ഉത്തരം : സൈനുല്‍ ആബിദീന്‍ ഹസന്‍ (നരേന്ദ്ര ലൂഥര്‍ എഴുതിയ ലജന്‍ഡോട്ട്‌സ് ഓഫ് ഹൈദരാബാദ് എന്ന പുസ്തകത്തിലാണ് ഇങ്ങനെ ഒരു വാദഗതി ഉണ്ടാവുന്നത് )
    എന്നാല്‍ പി.എസ്‌.സി. പരീക്ഷകളില്‍ മാര്‍ക്ക് കിട്ടാന്‍ ഉപജ്ഞാതാവ് നേതാജി സുഭാഷ് എന്ന് തന്നെ പറയണം

  13. സുഭാഷ്‌ചന്ദ്രബോസ് ഇന്ത്യന്‍ നാഷണല്‍ ആര്‍മി രൂപീകരിച്ച ദിവസം (Official Declaration) ?
    ഉത്തരം : 1943 ജൂലൈ 5- ന്
    ആസാദ് ഹിന്ദ് ഫൌജ് എന്നും അറിയപ്പെടുന്നു
  14. ഇന്ത്യ നാഷണമിയിലെ ഝാസി റാണിയുടെ പേരിലുള്ള ഝാസി റാണി റെജിമെന്റിന്റെ കേണലായി സേവനമനുഷ്ഠിച്ച മലയാളി വനിത ?
    ഉത്തരം : ക്യാപ്റ്റന്‍ ലക്ഷ്മി (ഡോ. ലക്ഷ്മി സൈഗാള്‍)
    മരണം 2012 ജൂലൈ 23
    1998-ല്‍ ക്യാപ്റ്റന്‍ ലക്ഷ്മിയെ പത്മവിഭൂഷന്‍ ലഭിച്ചു
    സഹോദരി : പ്രമുഖ നര്‍ത്തകി മൃണാളിനി സാരാഭായി
    2002
    ല്‍ എ.പി.ജെ അബ്ദുള്‍കലാമിനെതിരെ ഇടതു പിന്തുണയോടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായിരുന്നു.
  15. ബ്രിട്ടീഷ്, അമേരിക്കന്‍ ശക്തികള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ക്ക് എല്ലാ സഹായവും നേതാജിക്ക് വാഗ്ദാനം ചെയ്ത ജപ്പാന്‍ പ്രധാനമന്ത്രി ?
    ഉത്തരം : ജനറല്‍ ടോജോ
    1944 സെപ്തംബറില്‍ അധികാരത്തില്‍ നിന്നും ഒഴിഞ്ഞു
  16. ജപ്പാന്‍ സുഭാഷ്‌ചന്ദ്രബോസിനു കൈമാറിയ ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്ത് പേരിലായിരുന്നു അറിയപ്പെട്ടത് ?
    ഉത്തരം : ഷഹീദ് സ്വരാജ് ദ്വീപുകള്‍
    ആദ്യത്തെ ഭരണധികാരി : മേജര്‍ ജനറല്‍ ലോകനാഥന്‍
  17. ബോസ് ഏത് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ മരിച്ചു എന്നാണ് ഇന്ത്യന്‍ ഗവണ്മെന്റിന്റെ ഔദ്യോഗികഭാഷ്യം ?
    ഉത്തരം : തായ്‌വാനിലെ തെയ്ഹോകു
    1945 ഓഗസ്റ്റ് 18-ന്
  18. നേതാജിയുടെ തിരോധാനത്തെക്കുറിച് അന്വേഷിക്കാനായി ആദ്യമായി നിയോഗിച്ച കമ്മീഷന്‍ ?
    ഉത്തരം : ഷാനവാസ് കമ്മീഷന്‍
    നെഹ്രുവിന്റെ ഭരണകാലത്ത്
    ഇന്ദിരാ ഗാന്ധിയുടെ ഭരണകാലത്ത് ഖോസ്ലാ കമ്മീഷനെയും നിയോഗിച്ചിരുന്നു
    ഈ രണ്ടു കമ്മീഷനുകളും ബോസ് വിമാനാപകടത്തില്‍ മരണപ്പെട്ടു എന്ന് സ്ഥിരീകരിച്ചു.
    രണ്ടു റിപ്പോര്‍ട്ടുകളും മൊറാര്‍ജി ദേശായിയുടെ ഭരണകാലത്ത് ഗവണ്മെന്റ് തള്ളിക്കളഞ്ഞു
  19. 1945-ല്‍ ഒരു വിമാനാപകടം ഉണ്ടായിട്ടില്ലെന്നും അതിനാല്‍ സുഭാഷ് ബോസ് അന്നു മരണപ്പെട്ടിട്ടില്ലെന്നും കണ്ടെത്തിയ കമ്മീഷന്‍ ?
    ഉത്തരം : മുഖര്‍ജി കമ്മീഷന്‍
    1999-ല്‍ വാജ്‌പേയിയുടെ ഭരണകാലത്ത്
    എന്നാല്‍ ഈ റിപ്പോര്‍ട്ട് മന്‍മോഹന്‍ സിങ് ഗവണ്മെന്റ് തള്ളിക്കളഞ്ഞു
  20. ഇന്ത്യന്‍ ഗവണ്മെന്റ് ബോസിന് മരണാനന്തര ബഹുമതിയായി ഭാരതരത്നം പ്രഖ്യാപിച്ച വര്‍ഷം ?
    ഉത്തരം : 1991-ല്‍
    എന്നാല്‍ ബോസിന്റെ മരണം സ്ഥിരീകരിക്കപ്പെട്ടിട്ടില്ലാത്ത സാഹചര്യത്തില്‍ ഇതു പാടില്ല എന്ന് കോടതിയില്‍ ഒരു പരാതി സമര്‍പ്പിക്കപ്പെടുകയും തുടര്‍ന്ന് ഗവണ്മെന്റ് പുരസ്കാരം പിന്‍വലിക്കുകയും ചെയ്തു.
  21. നേതാജി സുഭാഷ്‌ചന്ദ്ര ബോസ് ജയന്തി ഇന്ന് എന്ത് പേരില്‍ അറിയപ്പെടുന്നു ?
    ഉത്തരം : ദേശസ്നേഹ ദിനം ( Patriotism Day )
    23 ജനുവരിയില്‍

Temples in Kerala - Quiz-Part 2

  1. മ്യൂറല്‍ പഗോഡ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന കേരളത്തിലെ പ്രധാന ക്ഷേത്രം?
    ഉത്തരം: പത്മനാഭ സ്വാമി ക്ഷേത്രം (തിരുവനന്തപുരം)
  2. ശത്രുക്കളില്‍നിന്ന് രക്ഷ നേടാന്‍ മാര്‍ത്താണ്ഡ വര്‍മ അഭയം തേടിയ അമ്മച്ചി പ്ലാവ്‌ സ്ഥിതി ചെയ്യുന്ന ശ്രീ കൃഷ്‌ണ ക്ഷേത്രം എവിടെയാണ്‌?
    ഉത്തരം: നെയ്യാറ്റിന്‍കര
  3. കേരളത്തിലെ ഏതു ക്ഷേത്രത്തിനാണു സ്ത്രീകളുടെ ശബരിമല എന്നു വിശേഷണമുള്ളത്‌?
    ഉത്തരം: ആറ്റുകാല്‍ ദേവി ക്ഷേത്രം
  4. കേരളത്തിലെ ഏക കായല്‍ ക്ഷേത്രം കാസര്‍ഗോഡ്‌ ജില്ലയില്‍ സ്ഥിതി ചെയ്യുന്നു. പ്രസിദ്ധമായ ആ ജല ക്ഷേത്രം ഏത്‌?
    ഉത്തരം: അനന്തപുരം ക്ഷേത്രം
  5. ജൈന തീര്‍ത്ഥങ്കരന്റേയും പത്മാവതി ദേവിയുടേയും വിഗ്രഹങ്ങള്‍ കാണപ്പെടുന്ന കേരളത്തിലെ ക്ഷേത്രം ഏത്‌?
    ഉത്തരം: കല്ലില്‍ ക്ഷേത്രം (എറണാകുളം ജില്ലയില്‍)
  6. ഏതു വര്‍ഷമാണ്‌ ശബരിമല ക്ഷേത്രത്തെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി അംഗീകരിച്ചത്‌?
    ഉത്തരം:
    2000 മാര്‍ച്ച് 26
  7. ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന മധ്യ തിരുവിതാംകൂറിലെ ക്ഷേത്രം ഏത്‌?
    ഉത്തരം: പനച്ചിക്കാട് ക്ഷേത്രം (കോട്ടയം ജില്ല)
  8. കല്‍പ്പാത്തിപ്പുഴയുടെ തീരത്ത്‌ സ്ഥിതി ചെയ്യുന്ന വിശ്വനാഥ സ്വാമി ക്ഷേത്രത്തില്‍ വര്‍ഷം തോറും ആഘോഷിക്കപ്പെടുന്ന രഥോല്‍സവം ഏതു പേരിലാണ്‌ അറിയപ്പെടുന്നത്‌?
    ഉത്തരം: കല്‍പ്പാത്തി രഥോല്‍സവം
  9. കേരളത്തില്‍ ചരിത്ര പ്രസിദ്ധമായ ക്ഷേത്ര പ്രവേശന വിളംബരം നടന്ന വര്‍ഷം?
    ഉത്തരം:
    1936 (ചിത്തിര തിരുനാളിന്റെ ഭരണകാലത്ത്)
  10. "ജാതിഭേദം മതദ്വേഷമേതുമില്ലാതെ സര്‍വരും.." എന്നു തുടങ്ങുന്ന ശ്രീ നാരായണ ഗുരുവിന്റെ വചനങ്ങള്‍ തിരുവനന്തപുരം ജില്ലയിലെ ഏത്‌ ക്ഷേത്രത്തിന്റെ ഭിത്തിയിലാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌?
    ഉത്തരം:  അരുവിപ്പുറം ക്ഷേത്രം
  11. ദക്ഷിണ കൈലാസം എന്ന വിശേഷണമുള്ള ത്യശൂര്‍ ജില്ലയിലെ പ്രമുഖ ക്ഷേത്രം ഏത്‌?
    ഉത്തരം:  വടക്കുംനാഥ ക്ഷേത്രം
  12. കൗരവരുടെ തലവനായ ദുര്യോധനനെ പൂജിക്കുന്നതിലൂടെ ഏറെ പ്രശസ്തമായ മലനട ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല ഏത്‌?
    ഉത്തരം: കൊല്ലം ജില്ല
  13. പുന്നത്തൂര്‍ കോട്ട ആന സംരക്ഷണ കേന്ദ്രം ഏത്‌ ക്ഷേത്രത്തിന്റെ നിയന്ത്രണത്തിലുള്ളതാണ്‌?
    ഉത്തരം: ഗുരുവായൂര്‍ ശ്രീ കൃഷ്ണ ക്ഷേത്രം
  14. തമിഴ്‌നാടുമായി അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന അതിപുരാതന ക്ഷേത്രമായ മംഗളാ ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല?
    ഉത്തരം: ഇടുക്കി ജില്ലയില്‍
  15. മധ്യ തിരുവിതാംകൂറിലെ ഏതു പ്രമുഖ ക്ഷേത്രത്തിലാണ്‌ നൂറ്റാണ്ടുകള്‍ക്ക്‌ ശേഷം പള്ളിപ്പാന എന്ന ആചാരം വീണ്ടും പുനരാരംഭിച്ചത്‌?
    ഉത്തരം: അമ്പലപ്പുഴ ശ്രീ കൃഷ്ണ ക്ഷേത്രം
  16. ദക്ഷിണ കുംഭമേള എന്നറിയപ്പെടുന്ന ക്ഷേത്രാചാരം ഏത്‌?
    ഉത്തരം:  ശബരിമല മകര വിളക്ക്
  17. ഉത്തര കേരളത്തിലെ ക്ഷേത്രങ്ങളുടെ സംരഷണച്ചുമതലയുള്ള മലബാർ ദേവസ്വം ബോര്‍ഡിന്റെ ആസ്ഥാനം എവിടെയാണ്‌?
    ഉത്തരം: കോഴിക്കോട്

BHAGATH SINGH - Quiz

  1. 'നവ്ജവാന്‍ ഭാരത് സഭ' എന്ന സംഘടന രൂപീകരിച്ചത്?
    ഉത്തരം : ഭഗത് സിംഗ്
    ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ അസ്സോസ്സിയേഷന്‍ എന്ന വിപ്ലവസംഘടനയുടെ സ്ഥാപകനേതാക്കളിലൊരാളാണ് ഭഗത് സിംഗ്.
  2. ഭഗത്സിംഗിന്റെ ജനന സ്ഥലം ?
    ഉത്തരം : ലയാല്‍പ്പൂര്‍
    , പഞ്ചാബ്, ബ്രിട്ടീഷ് ഇന്ത്യ
    28 സെപ്റ്റംബര്‍ 1907
  3. ഏത് സ്ഥലത്തെ സെന്‍ട്രല്‍ ലെജിസ്ലേറ്റീവ് അസംബ്ലിയില്‍ ബോംബെറിഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ ഗൂഢാലോചനക്കേസില്‍ ആയിരുന്നു ഭഗത് സിംഗിനെ അറസ്റ്റ് ചെയ്തത് ?
    ഉത്തരം : ലാഹോറിലെ ( 1929 ഏപ്രില്‍ 8
    ന് )

  4. ഒരു ബ്രിട്ടീഷ്  പോലീസുകാരനെ വധിച്ച കേസിലും ഭഗത് സിംഗിന്റെ പങ്കാളിത്തം തെളിയിക്കപ്പെത്തിരുന്നു. അതായിരുന്നു അദ്ദേഹത്തെ തൂക്കിലേറ്റാന്‍ പ്രധാന കാരണം എന്ന് പറയപ്പെടുന്നു. ആ പോലീസ് കാരന്‍റെ പേര് എന്തായിരുന്നു ?
    ഉത്തരം : ജോണ്‍ സൗണ്ടര്‍
    കൂറ് മാറിയ കൂട്ട് പ്രതികളുടെ മൊഴി ഇതില്‍ നിര്‍ണ്ണായകമായി
  5. എത്രാമത്തെ വയസ്സിലായിരുന്നു ഭഗത് സിംഗിനെ തൂക്കിലേറ്റിയത് ?
    ഉത്തരം : ഇരുപത്തി മൂന്നാം വയസ്സില്‍
    23 മാര്‍ച്ച് 1931
    ലാഹോര്‍
    , പഞ്ചാബ് (ഇന്ത്യ)
    ബോസ്റ്റന്‍ ജയിലില്‍
  6. ലെജിസ്ലേറ്റീവ് അസംബ്ലിയില്‍ ബോംബെറിഞ്ഞ സമയത്ത് ഭഗത്സിംഗിന്റെ കൂടെയുണ്ടായിരുന്നത് ആരായിരുന്നു ?
    ഉത്തരം : ബി.കെ ദത്ത്
    (പിന്നീട് ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടു )
  7. "ഞാന്‍ ഒരു തീവ്രവാദിയെപ്പോലെയാണ് പെരുമാറുന്നത് എന്ന് നിങ്ങള്‍ക്ക് തോന്നാം. പക്ഷേ ഞാനൊരു തീവ്രവാദിയല്ല. ഞാന്‍ ഒരു വിപ്ലവകാരിയാണ്" ആരുടെ വാക്കുകള്‍ ?
    ഉത്തരം : ഭഗത് സിംഗ്
  8. ക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം ആരുടെ സംഭാവന ആയിരുന്നു ?
    ഉത്തരം : മൌലാന ഹസ്രത്ത്‌ മോഹാനി (ഉര്‍ദ്ദു കവി )
    എന്നാല്‍ കൂടുതല്‍ പ്രചാരം ലഭിച്ചത് ഭഗത് സിംഗിലൂടെയും ചന്ദ്രശേഖര്‍ ആസാദിലൂടെയും ആയിരുന്നു
  9. ഭഗത്സിംഗിന്റെ വിചാരണ സമയത്ത് ബ്രിട്ടന്റെ വൈസ്രോയ് ആരായിരുന്നു ?
    ഉത്തരം : ഇര്‍വിന്‍ പ്രഭു
  10. ഭഗത് സിംഗ് തൂക്കിലേറ്റപ്പെട്ട ദിവസം ?
    ഉത്തരം : 1931 മാര്‍ച്ച് 23 വൈകീട്ട് 7:30 ന്
    ഭഗത് സിംഗ്
    , രാജ് ഗുരു, സുഖ് ദേവ് എന്നിവരെ ഒരേ ദിവസം തന്നെയാണ് തൂക്കിലേറ്റിയത്
  11. ഭഗത് സിംഗ് പത്രാധിപ സമിതിയി അംഗമായിരുന്ന മാസികയില്‍  വിദ്രോഹി എന്ന അപരനാമത്തില്‍ ലേഖനം എഴുതിയതിന്‍റെ പേരില്‍ ഭഗത് സിംഗിനെ അറസ്റ്റ് ചെയ്തിരുന്നു. ആ മാസികയുടെ പേരെന്ത് ?
    ഉത്തരം : കീര്‍ത്തി
    പഞ്ചാബി ഭാഷയില്‍
    (വര്‍ക്കേഴ്സ് ആന്റ് പെസന്റ്സ് പാര്‍ട്ടി യുടെ  മാസിക)
  12. പോലീസിനു സ്വതന്ത്ര അധികാരം നല്‍കുന്ന  നിയമഭേദഗതി നടപ്പില്‍ വരുത്താന്‍ 1928 ല്‍ സര്‍ക്കാര്‍ ശ്രമിച്ച സഭയിലായിരുന്നു ഭഗത് സിംഗും കൂട്ടാളികളും ബോംബെറിയാന്‍ തീരുമാനിച്ചത്. ഏത് ബില്‍ ആയിരുന്നു അത്  ?
    ഉത്തരം : പബ്ലിക് സേഫ്റ്റി ബില്‍
  13. ഭഗത്സിംഗിനെ തൂക്കിലേറ്റിയ ദിവസം ഇന്ത്യയില്‍ എന്ത് ദിവസം ആയി ആചരിക്കപ്പെടുന്നു ?
    ഉത്തരം : രക്ത സാക്ഷി ദിനം (
    Martyr Day)
    മാര്‍ച്ച് 23

KERALA-Old Names of Places-QUIZ-Part 1

1)      യൂറോപ്യന്‍ രേഖകളില്‍ മാര്‍ത്ത എന്നറിയപ്പെടുന്ന പ്രദേശം ?
ഉത്തരം : കരുനാഗപ്പള്ളി
2)      ഡച്ച്‌ രേഖകളില്‍ ബെറ്റിമെനി/ കാരിമ്പിള്ളി എന്നറിയപ്പെടുന്ന പ്രദേശം ?
ഉത്തരം : കാര്‍ത്തികപ്പള്ളി
3)      ഓടനാട് എന്നറിയപ്പെട്ടിരുന്ന നാട്ടു രാജ്യം ?
ഉത്തരം : കായംകുളം
4)      യൂറോപ്യന്‍ രേഖകളില്‍ പോര്‍ക്ക എന്നറിയപ്പെടുന്ന പ്രദേശം ?
ഉത്തരം : പുറക്കാട്
5)      പുറക്കാട് എന്ന നാട്ടുരാജ്യം ഏത് പേരിലാണ് പ്രശസ്തമായത്‌ ?
ഉത്തരം : ചെമ്പകശ്ശേരി
6)      ദേവ നാരായണന്‍മാര്‍ എന്ന് വിഖ്യാതരായ രാജാക്കന്മാര്‍ ഭരിച്ചിരുന്ന നാട്ടുരാജ്യം ?
ഉത്തരം : ചെമ്പകശ്ശേരി
(മേല്‍പത്തൂര്‍ നാരായണ ഭട്ടതിരി, കുഞ്ചന്‍ നമ്പ്യാര്‍ എന്നിവരുടെ പുരസ്കര്ത്താക്കള്‍ ആയിരുന്നു ചെമ്പകശ്ശേരിയിലെ ദേവ നാരായണന്‍മാര്‍ )
7)      തെക്കുംകൂര്‍, വടക്കുംകൂര്‍ എന്നിങ്ങനെ രണ്ടായി പിരിയുന്നതിനു മുന്പ് അറിയപ്പെട്ടിരുന്ന പേര് ?
ഉത്തരം : വെമ്പലനാട്
8)      കുരുമുളക് നാട് എന്ന് പോര്‍ച്ചുഗീസ്‌കാര്‍ വിളിച്ചത് ഏത് നാട്ടുരാജ്യത്തെയാണ്?
ഉത്തരം : വടക്കുംകൂര്‍
9)      മൌട്ടന്‍ എന്ന് യൂറോപ്യന്‍മാര്‍ വിളിച്ച നാട്ടു രാജ്യം?
ഉത്തരം : കരപ്പുറം
(ചേര്‍ത്തല)  
10)  യൂറോപ്യന്‍ രേഖകളില്‍ റപ്പോളിന്‍ എന്നറിയപ്പെട്ട നാട്ടുരാജ്യം ?
ഉത്തരം : ഇടപ്പള്ളി
11)  ഏത് നാട്ടുരാജ്യമാണ് എളങ്ങല്ലൂര്‍ സ്വരൂപം എന്നറിയപ്പെട്ടിരുന്നത് ?
ഉത്തരം : ഇടപ്പള്ളി
12)  പിണ്ടിനിവട്ടത്ത് സ്വരൂപം എന്നറിയപ്പെട്ട നാട്ടുരാജ്യം ?
ഉത്തരം : പറവൂര്‍
13)  യൂറോപ്യന്‍ രേഖകളില്‍ പാപ്പനീട്ടി എന്ന് പേരുള്ള നാട്ടു രാജ്യം ?
ഉത്തരം : അയിരൂര്‍ ( പാപ്പിനിവട്ടം )
14)  വെള്ളാട്ടിരി, ആറങ്ങോട്ട് ഉടയവന്‍ എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്നത്?
ഉത്തരം : വള്ളുവനാട് രാജാവ് ( വള്ളുവക്കോനാതിരി )