- 'നവ്ജവാന്‍
ഭാരത് സഭ' എന്ന
സംഘടന രൂപീകരിച്ചത്?
ഉത്തരം : ഭഗത് സിംഗ്
ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ അസ്സോസ്സിയേഷന്‍ എന്ന വിപ്ലവസംഘടനയുടെ സ്ഥാപകനേതാക്കളിലൊരാളാണ് ഭഗത് സിംഗ്. - ഭഗത്സിംഗിന്റെ ജനന സ്ഥലം ?
ഉത്തരം : ലയാല്‍പ്പൂര്‍, പഞ്ചാബ്, ബ്രിട്ടീഷ് ഇന്ത്യ
28 സെപ്റ്റംബര്‍ 1907 - ഏത് സ്ഥലത്തെ സെന്‍ട്രല്‍ ലെജിസ്ലേറ്റീവ് അസംബ്ലിയില്‍
ബോംബെറിഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ ഗൂഢാലോചനക്കേസില്‍ ആയിരുന്നു ഭഗത്
സിംഗിനെ അറസ്റ്റ് ചെയ്തത് ?
ഉത്തരം : ലാഹോറിലെ ( 1929 ഏപ്രില്‍ 8 – ന് )
- ഒരു ബ്രിട്ടീഷ് പോലീസുകാരനെ
വധിച്ച കേസിലും ഭഗത് സിംഗിന്റെ പങ്കാളിത്തം തെളിയിക്കപ്പെത്തിരുന്നു.
അതായിരുന്നു അദ്ദേഹത്തെ തൂക്കിലേറ്റാന്‍ പ്രധാന കാരണം എന്ന് പറയപ്പെടുന്നു. ആ
പോലീസ് കാരന്‍റെ പേര് എന്തായിരുന്നു ?
ഉത്തരം : ജോണ്‍ സൗണ്ടര്‍
കൂറ് മാറിയ കൂട്ട് പ്രതികളുടെ മൊഴി ഇതില്‍ നിര്‍ണ്ണായകമായി - എത്രാമത്തെ വയസ്സിലായിരുന്നു ഭഗത് സിംഗിനെ തൂക്കിലേറ്റിയത്
?
ഉത്തരം : ഇരുപത്തി മൂന്നാം വയസ്സില്‍
23 മാര്‍ച്ച് 1931
ലാഹോര്‍, പഞ്ചാബ് (ഇന്ത്യ)
ബോസ്റ്റന്‍ ജയിലില്‍ - ലെജിസ്ലേറ്റീവ് അസംബ്ലിയില്‍ ബോംബെറിഞ്ഞ സമയത്ത്
ഭഗത്സിംഗിന്റെ കൂടെയുണ്ടായിരുന്നത് ആരായിരുന്നു ?
ഉത്തരം : ബി.കെ ദത്ത്
(പിന്നീട് ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടു ) - "ഞാന്‍ ഒരു തീവ്രവാദിയെപ്പോലെയാണ് പെരുമാറുന്നത്
എന്ന് നിങ്ങള്‍ക്ക് തോന്നാം. പക്ഷേ ഞാനൊരു തീവ്രവാദിയല്ല. ഞാന്‍ ഒരു
വിപ്ലവകാരിയാണ്" ആരുടെ വാക്കുകള്‍ ?
ഉത്തരം : ഭഗത് സിംഗ് - “ഇൻക്വിലാബ്
സിന്ദാബാദ് “
എന്ന മുദ്രാവാക്യം ആരുടെ സംഭാവന ആയിരുന്നു ?
ഉത്തരം : മൌലാന ഹസ്രത്ത് മോഹാനി (ഉര്‍ദ്ദു കവി )
എന്നാല്‍ കൂടുതല്‍ പ്രചാരം ലഭിച്ചത് ഭഗത് സിംഗിലൂടെയും ചന്ദ്രശേഖര്‍ ആസാദിലൂടെയും ആയിരുന്നു - ഭഗത്സിംഗിന്റെ വിചാരണ സമയത്ത് ബ്രിട്ടന്റെ വൈസ്രോയ് ആരായിരുന്നു
?
ഉത്തരം : ഇര്‍വിന്‍ പ്രഭു - ഭഗത് സിംഗ് തൂക്കിലേറ്റപ്പെട്ട ദിവസം ?
ഉത്തരം : 1931 മാര്‍ച്ച് 23 വൈകീട്ട് 7:30 ന്
ഭഗത് സിംഗ്, രാജ് ഗുരു, സുഖ് ദേവ് എന്നിവരെ ഒരേ ദിവസം തന്നെയാണ് തൂക്കിലേറ്റിയത് - ഭഗത് സിംഗ് പത്രാധിപ സമിതിയിൽ അംഗമായിരുന്ന
മാസികയില്‍ വിദ്രോഹി എന്ന അപരനാമത്തില്‍
ലേഖനം എഴുതിയതിന്‍റെ പേരില്‍ ഭഗത് സിംഗിനെ അറസ്റ്റ് ചെയ്തിരുന്നു. ആ
മാസികയുടെ പേരെന്ത് ?
ഉത്തരം : കീര്‍ത്തി
പഞ്ചാബി ഭാഷയില്‍
(വര്‍ക്കേഴ്സ് ആന്റ് പെസന്റ്സ് പാര്‍ട്ടി യുടെ മാസിക) - പോലീസിനു സ്വതന്ത്ര അധികാരം നല്‍കുന്ന നിയമഭേദഗതി നടപ്പില്‍ വരുത്താന്‍ 1928 – ല്‍ സര്‍ക്കാര്‍
ശ്രമിച്ച സഭയിലായിരുന്നു ഭഗത് സിംഗും കൂട്ടാളികളും ബോംബെറിയാന്‍ തീരുമാനിച്ചത്.
ഏത് ബില്‍ ആയിരുന്നു അത് ?
ഉത്തരം : പബ്ലിക് സേഫ്റ്റി ബില്‍ - ഭഗത്സിംഗിനെ തൂക്കിലേറ്റിയ ദിവസം ഇന്ത്യയില്‍ എന്ത് ദിവസം
ആയി ആചരിക്കപ്പെടുന്നു ?
ഉത്തരം : രക്ത സാക്ഷി ദിനം (Martyr Day)
മാര്‍ച്ച് 23
Saturday, 15 November 2014
BHAGATH SINGH - Quiz
Subscribe to:
Post Comments (Atom)
No comments:
Post a Comment