- ചാവറയച്ചന് ജനിച്ചത് ആലപ്പുഴജില്ലയിലെ ഒരു ചെറിയ ഗ്രാമത്തിലാണ്.
ഏതാണ് ആ ഗ്രാമം ?
ഉത്തരം : കൈനകരി ( ജനനം: 1805 ഫെബ്രുവരി 10 ന് )
സീറോ മലബാര്‍ കത്തോലിക്ക സഭയിലെ സി.എം.ഐ (കാര്‍മ്മലൈറ്റ്സ് ഓഫ് മേരി ഇമ്മാകുലേറ്റ്) സന്യാസ സഭയുടെ സ്ഥാപകരില്‍ ഒരാളും ആദ്യത്തെ സുപ്പീരിയര്‍ ജനറലുമായിരുന്നു - ചാവറ
കുര്യാക്കോസ് അച്ഛനെ വാഴ്ത്തപ്പെട്ടവൻ
ആയി പ്രഖ്യാപിച്ച വര്‍ഷമേത് ?
ഉത്തരം : 1986 ഫെബ്രുവരി 8-ന്
ജോണ്‍ പോള്‍ - 2 മാര്‍പാപ്പയാണ് അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവന്‍ ആയി പ്രഖ്യാപിച്ചത് - ചാവറയച്ചനേയും
, എവുപ്രാസ്യമ്മയും വിശുദ്ധരുടെ ഗണത്തിലേക്കുയര്‍ത്തിയ സമയത്ത് മുഖ്യ കാര്‍മ്മികത്വത്തില്‍
ഉണ്ടായിരുന്നു മാര്‍പ്പാപ്പ ?
ഉത്തരം : ഫ്രാന്‍സിസ് രണ്ടാമന് മാര്‍പാപ്പ
2014 നവംബര്‍ 23-ന് - ഫാ.
ചാവറയുടെ പ്രധാന കര്‍മ്മമണ്ഡലമായ ഇപ്പോള്‍ കോട്ടയം ജില്ലയിലുള്ള ഗ്രാമം ?
ഉത്തരം : മാന്നാനം
1830 ലാണ് ചാവറയച്ചന് മാന്നാനത്തേക്ക് പോയത് - ഫാ.
ചാവറ കുര്യാക്കോസ് അവസാന നാളുകള്‍ കഴിച്ചുകൂട്ടിയതും ഭൗതിക ശരീരം ഉള്‍ക്കൊള്ളുന്ന
പുണ്യസ്ഥലവുമായ സെന്റ് ഫിലോമിനാസ് പള്ളി ഇന്ന് ഒരു തീര്‍ഥാടന കേന്ദ്രമാണ്.
കൊച്ചിക്കടുത്തുള്ള ഏത് സ്ഥലത്താണ് ഇത് സ്ഥിതി ചെയ്യുന്നത് ?
ഉത്തരം : കൂനമ്മാവ് - "അല്പജ്ഞാനിയും
വേണ്ടത്ര അറിവില്ലാത്തവനും" എന്ന് ഫാ. ചാവറ കുര്യാക്കോസ്നെക്കുറിച്ച് അഭിപ്രായപ്പെട്ടതിന്
വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന വൈദികന് ?
ഉത്തരം : ഫാ. പ്ലാസിഡ് - ഫാ.
ചാവറ കുര്യാക്കോസ് അന്തരിച്ച വര്‍ഷം ?
ഉത്തരം : 1871 ജനുവരി മൂന്നിന് (കൂനമ്മാവില്‍ വച്ച്) - സ്ത്രീകള്‍ക്കുള്ള
ആദ്യത്തെ മത സഭ തുടങ്ങിയത് ഫാ. ചാവറ കുര്യാക്കോസ്
ന്റെ നേതൃത്വത്തില്‍ ആയിരുന്നു. അതിന്റെ പേരെന്താണ് ?
ഉത്തരം : സി.എം.സി. (Congregation of the Mother of Carmel)
1866 ല്‍ ആണ് ഇത് സ്ഥാപിതമായത്
സീറോ മലബാര്‍ കത്തോലിക്ക സഭയിലെ സി.എം.ഐ (കാര്‍മ്മലൈറ്റ്സ് ഓഫ് മേരി ഇമ്മാകുലേറ്റ്) സന്യാസ സഭയുടെ സ്ഥാപകരില്‍ ഒരാള്‍ ആയിരുന്നു അദ്ദേഹം - ഫാ.
ചാവറ കുര്യാക്കോസിന്റെ പേരില്‍ സ്റ്റാമ്പ് പുറത്തിറക്കി തപാല്‍ വകുപ്പ്
അദ്ദേഹത്തെ ആദരിച്ച വര്‍ഷം ?
ഉത്തരം : 1987 ഡിസംബര്‍ 20
അറുപത് പൈസയുടെ സ്റ്റാമ്പ് ആയിരുന്നു - വത്തിക്കാനില്‍
നവംബര്‍ 23 ന് നടന്ന കര്‍മ്മങ്ങള്‍ക്ക് കേന്ദ്ര ഗവണ്മെന്റിന്റെ സംഘത്തെ
നയിച്ച മലയാളി രാജ്യസഭാംഗം ?
ഉത്തരം : പി.ജെ. കുര്യന് ( രാജ്യ സഭാ ഉപാദ്ധ്യക്ഷന്‍) - മലയാളത്തില്‍
ഇറങ്ങിയ ആദ്യ പത്രം അച്ചടിച്ചത് ചാവറയച്ചന് സ്ഥാപിച്ച മാന്നാനം സെന്റ്
ജോസഫ്സ് പ്രസ് എന്ന മുദ്രണശാലയിലായിരുന്നു. ആ പത്രത്തിന്റെ അന്നത്തെ
പേരെന്തായിരുന്നു ?
ഉത്തരം : നസ്രാണി ദീപിക ( പിന്നീട് അത് ദീപിക എന്ന് പുനര്‍ നാമകരണം ചെയ്തു ) - “ഉന്നതങ്ങളിലെ വിശുദ്ധ ഭവനം” എന്ന് അര്‍ഥമുള്ള ‘ബേസ് റൌമ്മ’ എന്ന് ചാവറയച്ചന് നാമകരണം ചെയ്ത കുന്ന് എവിടെ ആണ് സ്ഥിതി ചെയ്യുന്നത് ?ഉത്തരം : മാന്നാനം
Monday, 24 November 2014
QUIZ - Fr. CHAVARA KURIAKOSE
Subscribe to:
Post Comments (Atom)
No comments:
Post a Comment