- സുഭാഷ്‌ചന്ദ്രബോസ് ജനിച്ച ദിവസം ?
ഉത്തരം : 23 ജനുവരി 1897 (കട്ടക്ക് )
അച്ഛന്‍ : ജാനകിനാഥ് ബോസ്(വക്കീലായിരുന്നു )
അമ്മ : പ്രഭാവതി
ആറാമത്തെ പുത്രന്‍ ആയിരുന്നു - സുഭാഷ്‌ചന്ദ്രബോസ് സിവില്‍ സര്‍വ്വീസ് പരീക്ഷ വിജയിച്ചത്
ഏത് രാജ്യത്ത് വച്ചായിരുന്നു ?
ഉത്തരം : ഇംഗ്ലണ്ട് (1920 – ല്‍ ) കേംബ്രിഡ്‌ജ് സര്‍വ്വകലാശാലയില്‍ പഠിച്ചു
അഖിലേന്ത്യ തലത്തില്‍ നാലാമത്തെ റാങ്ക്
ബിരുദദാരി ( ബി എ ) ആയത് കല്‍ക്കട്ടയിലെ പ്രസിഡന്‍സി കോളേജില്‍. - സുഭാഷ്‌ചന്ദ്രബോസ് ആദ്യമായി ഇന്ത്യന്‍ നാഷണല്‍
കോണ്ഗ്രസ്സിന്റെ പ്രസിടന്റ്റ് ആയ വര്‍ഷം ?
ഉത്തരം : 1938
ഹരിപുര ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സമ്മേളനം
1939 ത്രിപുരി സമ്മേളനത്തിലും സുഭാഷ്‌ചന്ദ്രബോസ് തന്നെ ആയിരുന്നു പ്രസിഡന്റ്റ്
രാജി വച്ച ശേഷം രാജേന്ദ്ര പ്രസാദിന് ആയിരുന്നു ചുമതല - ആദ്യമായി ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ്സിന്റെ ഔദ്യോഗിക
സ്ഥാനാര്‍ഥിക്കെതിരെ മത്സരിച്ചു വിജയിച്ച വ്യക്തിയാണ് സുഭാഷ്‌ചന്ദ്രബോസ്. ആര്‍ക്കെതിരെ
ആയിരുന്നു ?
ഉത്തരം : പട്ടാഭി സീതാരാമയ്യ ( 1939 ല്‍ ആയിരുന്നു മഹാത്മാഗാന്ധിയുടെ അനുഗ്രഹാശിസ്സുകളോടുകൂടി മത്സരിച്ച പട്ടാഭി സീതാരാമയ്യയെ തോല്പിച്ച് ഒരിക്കല്‍ കൂടി പ്രസിഡന്റ് ആവുന്നത് ) - കൊണ്ഗ്രസ്സില്‍ നിന്ന് രാജി വച്ച ശേഷം സുഭാഷ്‌ചന്ദ്രബോസ്
സ്ഥാപിച്ച സംഘടന ?
ഓള്‍ ഇന്ത്യാ ഫോര്‍വേഡ് ബ്ലോക്ക്
ഉത്തരം : 1939 ല്‍ സ്ഥാപിതമായി - സുഭാഷ്‌ചന്ദ്രബോസിനെ നേതാജി എന്ന് അഭിസംബോധന ചെയ്ത പ്രമുഖ
വ്യക്തി ?
ഉത്തരം : മഹാത്മാഗാന്ധി
മഹാത്മജിയെ രാഷ്ട്ര പിതാവ് എന്ന് വിളിച്ചത് നേതാജി ആയിരുന്നു - 1924 ഒക്‌ടോബറിൽ ആയിരുന്നു നേതാജിയെ അറസ്റ്റ്ചെയ്തു ആദ്യമായി നാട്
കടത്തിയത്. ഇത് ഏത് രാജ്യത്തിലേക്ക് ആയിരുന്നു ?
ഉത്തരം : ബര്‍മ്മ ( ഇപ്പോഴത്തെ മ്യാന്‍മാര്‍)
ആദ്യം അലിപൂര്‍ ജയിലിലായിരുന്നു പാര്‍പ്പിച്ചിരുന്നത്
സെപ്തംമ്പര്‍ 25 ന് അദ്ദേഹം ജയില്‍ മോചിതനായി
അതിനു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ കല്‍ക്കട്ട മേയറായി - പോലീസ് നിരീക്ഷണത്തിലായിരുന്ന സ്വന്തം വസതിയില്‍ നിന്ന്
പെഷവാര്‍ വഴി അഫ്ഗാനിസ്ഥാനിലേക്ക് പോവാന്‍ സുഭാഷ്‌ചന്ദ്രബോസ് സ്വീകരിച്ച പേര്
?
ഉത്തരം : സിയാവുദ്ദീന്‍ (ഇന്‍ഷുറന്‍സ് ഏജന്റിന്റെ വേഷം )
അവിടെ നിന്ന് ഒര്‍ലാണ്ടോ മസ്സോട്ട എന്ന ഇറ്റലിക്കാരനായി മോസ്കോയിലെത്തി - നേതാജി ജര്‍മ്മനിയില്‍ സ്ഥാപിച്ച
ഐ.എന്‍.എ യുടെ മുന്‍ഗാമി എന്ന് വിശേഷിപ്പിക്കാവുന്ന സേനാ വിഭാഗം ?
ഉത്തരം : ഇന്ത്യന്‍ ലീജിയണ്‍
1942 ല്‍ സ്ഥാപിതമായി (Free India Legion or Infantry Regiment 950 )
ടൈഗര്‍ ലീജിയണ്‍ എന്നും അറിയപ്പെടുന്നു. - ജനഗണമന.. ’ എന്നാരംഭിക്കുന്ന പദ്യം ദേശീയഗാനമായി ആദ്യം അംഗീകരിച്ചത്
നേതാജി സ്ഥാപിച്ച സ്വതന്ത്ര ഭാരതകേന്ദ്രം അഥവാ ഫ്രീ ഇന്ത്യ സെന്‍റര്‍
ആയിരുന്നു. ഇത് എവിടെയായിരുന്നു (സ്ഥലം) ?
ഉത്തരം : ബര്‍ലിന്‍ (ജര്‍മ്മനി) 1941 അവസാനത്തോടെ - സിംഗപ്പൂരിലെ പ്രസിദ്ധമായ കാഥേ ഹാളില്‍ വച്ചു് 1943 ജൂലൈ
4-നു ഇന്ത്യന്‍ ഇന്‍ഡിപ്പെന്‍ഡന്‍സ് ലീഗിന്റെ നേതൃത്വം സുഭാസ് ചന്ദ്ര ബോസിനു
കൈമാറിയ വ്യക്തി ?
ഉത്തരം : റാഷ് ബിഹാരി ബോസ്
വൈസ്രേയ് ഹാര്‍ഡിഞ്ജ് പ്രഭുവിനെതിരെയുള്ള ബോംബേറില്‍ പങ്കെടുത്ത വിപ്ലവകാരി - ജയ്ഹിന്ദ്’ എന്ന മുദ്രാവാക്യത്തിന്റെ യഥാര്‍ത്ഥ ഉപജ്ഞാതാവ് നേതാജി
സുഭാഷ് ചന്ദ്രബോസ് അല്ല, നേതാജിയുടെ
സെക്രട്ടറിയായിരുന്നു എന്ന് പറയപ്പെടുന്നു. അദ്ദേഹത്തിന്‍റെ പേര് ?
ഉത്തരം : സൈനുല്‍ ആബിദീന്‍ ഹസന്‍ (നരേന്ദ്ര ലൂഥര്‍ എഴുതിയ ലജന്‍ഡോട്ട്‌സ് ഓഫ് ഹൈദരാബാദ് എന്ന പുസ്തകത്തിലാണ് ഇങ്ങനെ ഒരു വാദഗതി ഉണ്ടാവുന്നത് )
എന്നാല്‍ പി.എസ്.സി. പരീക്ഷകളില്‍ മാര്‍ക്ക് കിട്ടാന്‍ ഉപജ്ഞാതാവ് നേതാജി സുഭാഷ് എന്ന് തന്നെ പറയണം
- സുഭാഷ്‌ചന്ദ്രബോസ് ഇന്ത്യന്‍ നാഷണല്‍ ആര്‍മി രൂപീകരിച്ച
ദിവസം (Official Declaration) ?
ഉത്തരം : 1943 ജൂലൈ 5- ന്
ആസാദ് ഹിന്ദ് ഫൌജ് എന്നും അറിയപ്പെടുന്നു - ഇന്ത്യൻ നാഷണൽ ആർമിയിലെ ഝാൻസി റാണിയുടെ പേരിലുള്ള ഝാൻസി റാണി
റെജിമെന്റിന്റെ കേണലായി സേവനമനുഷ്ഠിച്ച മലയാളി വനിത ?
ഉത്തരം : ക്യാപ്റ്റന്‍ ലക്ഷ്മി (ഡോ. ലക്ഷ്മി സൈഗാള്‍)
മരണം 2012 ജൂലൈ 23
1998-ല്‍ ക്യാപ്റ്റന്‍ ലക്ഷ്മിയെ പത്മവിഭൂഷന്‍ ലഭിച്ചു
സഹോദരി : പ്രമുഖ നര്‍ത്തകി മൃണാളിനി സാരാഭായി
2002 –ല്‍ എ.പി.ജെ അബ്ദുള്‍കലാമിനെതിരെ ഇടതു പിന്തുണയോടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായിരുന്നു. - ബ്രിട്ടീഷ്, അമേരിക്കന്‍ ശക്തികള്‍ക്കെതിരെയുള്ള
ആക്രമണങ്ങള്‍ക്ക് എല്ലാ സഹായവും നേതാജിക്ക് വാഗ്ദാനം ചെയ്ത ജപ്പാന്‍
പ്രധാനമന്ത്രി ?
ഉത്തരം : ജനറല്‍ ടോജോ
1944 സെപ്തംബറില്‍ അധികാരത്തില്‍ നിന്നും ഒഴിഞ്ഞു - ജപ്പാന്‍ സുഭാഷ്‌ചന്ദ്രബോസിനു കൈമാറിയ ആന്തമാന്‍ നിക്കോബാര്‍
ദ്വീപുകള്‍ എന്ത് പേരിലായിരുന്നു അറിയപ്പെട്ടത് ?
ഉത്തരം : ഷഹീദ് സ്വരാജ് ദ്വീപുകള്‍
ആദ്യത്തെ ഭരണധികാരി : മേജര്‍ ജനറല്‍ ലോകനാഥന്‍ - ബോസ് ഏത് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ മരിച്ചു
എന്നാണ് ഇന്ത്യന്‍ ഗവണ്മെന്റിന്റെ ഔദ്യോഗികഭാഷ്യം ?
ഉത്തരം : തായ്‌വാനിലെ തെയ്ഹോകു
1945 ഓഗസ്റ്റ് 18-ന് - നേതാജിയുടെ തിരോധാനത്തെക്കുറിച് അന്വേഷിക്കാനായി ആദ്യമായി
നിയോഗിച്ച കമ്മീഷന്‍ ?
ഉത്തരം : ഷാനവാസ് കമ്മീഷന്‍
നെഹ്രുവിന്റെ ഭരണകാലത്ത്
ഇന്ദിരാ ഗാന്ധിയുടെ ഭരണകാലത്ത് ഖോസ്ലാ കമ്മീഷനെയും നിയോഗിച്ചിരുന്നു
ഈ രണ്ടു കമ്മീഷനുകളും ബോസ് വിമാനാപകടത്തില്‍ മരണപ്പെട്ടു എന്ന് സ്ഥിരീകരിച്ചു.
രണ്ടു റിപ്പോര്‍ട്ടുകളും മൊറാര്‍ജി ദേശായിയുടെ ഭരണകാലത്ത് ഗവണ്മെന്റ് തള്ളിക്കളഞ്ഞു - 1945-ല്‍ ഒരു വിമാനാപകടം ഉണ്ടായിട്ടില്ലെന്നും അതിനാല്‍
സുഭാഷ് ബോസ് അന്നു മരണപ്പെട്ടിട്ടില്ലെന്നും കണ്ടെത്തിയ കമ്മീഷന്‍ ?
ഉത്തരം : മുഖര്‍ജി കമ്മീഷന്‍
1999-ല്‍ വാജ്‌പേയിയുടെ ഭരണകാലത്ത്
എന്നാല്‍ ഈ റിപ്പോര്‍ട്ട് മന്‍മോഹന്‍ സിങ് ഗവണ്മെന്റ് തള്ളിക്കളഞ്ഞു - ഇന്ത്യന്‍ ഗവണ്മെന്റ് ബോസിന് മരണാനന്തര ബഹുമതിയായി
ഭാരതരത്നം പ്രഖ്യാപിച്ച വര്‍ഷം ?
ഉത്തരം : 1991-ല്‍
എന്നാല്‍ ബോസിന്റെ മരണം സ്ഥിരീകരിക്കപ്പെട്ടിട്ടില്ലാത്ത സാഹചര്യത്തില്‍ ഇതു പാടില്ല എന്ന് കോടതിയില്‍ ഒരു പരാതി സമര്‍പ്പിക്കപ്പെടുകയും തുടര്‍ന്ന് ഗവണ്മെന്റ് പുരസ്കാരം പിന്‍വലിക്കുകയും ചെയ്തു. - നേതാജി സുഭാഷ്‌ചന്ദ്ര ബോസ് ജയന്തി ഇന്ന് എന്ത് പേരില്‍
അറിയപ്പെടുന്നു ?
ഉത്തരം : ദേശസ്നേഹ ദിനം ( Patriotism Day )
23 ജനുവരിയില്‍
Saturday, 15 November 2014
Freedom Fighers-Subhash Chandra Bose- Quiz
Subscribe to:
Post Comments (Atom)
No comments:
Post a Comment