Showing posts with label General Knowledge. Show all posts
Showing posts with label General Knowledge. Show all posts

Monday, 24 November 2014

QUIZ- Sr. ALPHONSA & Sr. EUPHRASIA


സിസ്റ്റര്‍ യുഫ്രെഷ്യ

  1.  "'പ്രാര്‍ത്ഥിക്കുന്ന അമ്മ' എന്നറിയപ്പെടുന്ന വിശുദ്ധ  ?
    ഉത്തരം : സിസ്റ്റര്‍ യുഫ്രേഷ്യ ( ഏവു പ്രാസ്യമ്മ )
  2. സിസ്റ്റര്‍ യുഫ്രേഷ്യയുടെ യഥാര്‍ത്ഥ നാമം എന്തായിരുന്നു ?
    ഉത്തരം : റോസ
    പിതാവ് : അന്തോണി
    മാതാവ് : കുഞ്ഞേത്തി
  3. സിസ്റ്റര്‍ യുഫ്രേഷ്യയുടെ ജന്മം കൊണ്ട് അനുഗ്രഹീതമായ കേരളത്തിലെ ജില്ല ?
    ഉത്തരം : തൃശൂര്‍ ( കാട്ടൂര്‍ എന്ന സ്ഥലത്ത് )
    ജനനം : 1877 ഒക്ടോബര്‍ 17
  4. ആനന്ദം എന്ന് അര്‍ഥമുള്ള യുഫ്രേഷ്യ എന്ന പദം ഏതു ഭാഷയില്‍ നിന്ന് എടുത്തതാണ് ?
    ഉത്തരം : ഗ്രീക്ക്
  5. സിസ്റ്റര്‍ യുഫ്രേഷ്യയെ ഏത് വര്‍ഷമായിരുന്നു വാഴ്ത്തപ്പെട്ടവള്‍ ആയി പ്രഖ്യാപിക്കുന്നത് ?
    ഉത്തരം : 2006 ഡിസംബര്‍ 3 ന്
    തൃശൂരിലെ ഒല്ലൂരില്‍ വച്ച്
    മാര്‍ വര്‍ക്കി വിതയത്തില്‍ (പോപ്പ് ബെനെഡിക്ട് പതിനാറാമനു വേണ്ടി )
  6. സിസ്റ്റര്‍ യുഫ്രേഷ്യ അന്തരിച്ചത് ഏത്  വര്‍ഷം ആയിരുന്നു ?
    ഉത്തരം : 1952 ഓഗസ്റ്റ്‌ 29 ന്
    തൃശൂരിലെ ഒല്ലൂരില്‍ വച്ച്
സിസ്റ്റര്‍ അല്‍ഫോണ്‍സ


  1. അല്‍ഫോണ്‍സാമ്മ ജനിച്ചത്‌ ഏത് ജില്ലയില്‍ ആണ്?
    ഉത്തരം : കോട്ടയം ജില്ലയിലെ കുടമാളൂരില്‍
    ഓഗസ്റ്റ് 19 1910
    പിതാവ് : മുട്ടത്തുപാടത്ത് ജോസഫ്
    മാതാവ് : മേരി
    ( യേശുക്രിസ്തുവിന്‍റെ മാതാ പിതാക്കളുടെ പേരും ഇത് തന്നെ ആയിരുന്നു)
  2. ഭാരതസഭയില്‍നിന്നുള്ള ആദ്യവിശുദ്ധ ?
    ഉത്തരം :  അല്‍ഫോന്‍സാമ്മ
    ഭാരതസഭയില്‍നിന്നുള്ള ആദ്യവിശുദ്ധന്‍:  ഫാ. ചാവറ കുര്യാക്കോസ്
  3. സിസ്റ്റര്‍ അല്‍ഫോണ്‍സാമ്മയുടെ പേരിലുള്ള ആദ്യ സ്റ്റാമ്പ് പുറത്തിറങ്ങിയ വര്‍ഷം ?
    ഉത്തരം : 1996 ജൂലായ്‌ 19 ന് (ഒരു രൂപയുടെ സ്റ്റാമ്പ് )
    2008 നവംബര്‍ 16 ന് 5 രൂപയുടെ സ്റ്റാമ്പ് പിന്നീട് ഇറങ്ങിയിരുന്നു
  4. അല്‍ഫോണ്‍സാമ്മയുടെ യഥാര്‍ത്ഥ നാമം എന്തായിരുന്നു ?
    ഉത്തരം : അന്നക്കുട്ടി
  5. ഇന്ത്യാ ഗവന്മേന്റ്റ് സിസ്റ്റര്‍ അല്‍ഫോണ്‍സയെ ആദരിക്കാന്‍ അവരുടെ മുഖം മുദ്രണം ചെയ്ത നാണയം പുറത്തിറക്കിയ വര്‍ഷം ?
    ഉത്തരം : 2009 ഓഗസ്റ്റ്‌ 19 ( 5 രൂപയുടെ )
    നൂറാം ജന്‍മ വാര്‍ഷികത്തോടനുബന്ധിച്ച്
  6. അല്‍ഫോണ്‍സാമ്മയുടെ കബറിടം ഇന്ന് ലോകത്തിലെ തന്നെ പ്രധാന തീര്‍ഥാടന കേന്ദ്രമാണ്. എവിടെയാണ് ഇത് സ്ഥിതി ചെയ്യുന്നത് ?
    ഉത്തരം : ഭരണങ്ങാനം ( സെന്റ്‌ മേരീസ് സീറോമലബാര്‍ കത്തോലിക്കാ പള്ളിയില്‍ )
    1946 ജൂലായ്‌ 28 ന് ആയിരുന്നു അന്ത്യം
  7. അല്‍ഫോണ്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിക്കുമ്പോള്‍ ആരായിരുന്നു പോപ്പ് ?
    ഉത്തരം : പോപ്പ് ബെനെഡിക്ട് പതിനാറാമന്‍
    2008 ഒക്ടോബര്‍ 12 ന്
  8. അല്‍ഫോണ്‍സാമ്മയെയും ചാവറയച്ചനെയും 1986 ഫെബ്രുവരി 8 ന് വാഴ്ത്തപ്പെട്ടവര്‍ ആയി പ്രഖ്യാ‍പിച്ച സ്ഥലം ?
    ഉത്തരം : കോട്ടയം ( നെഹ്രു സ്റ്റേഡിയം )
    പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോഴായിരുന്നു ഇത് 

QUIZ - Fr. CHAVARA KURIAKOSE

  1. ചാവറയച്ചന്‍ ജനിച്ചത് ആലപ്പുഴജി‍ല്ലയിലെ ഒരു ചെറിയ ഗ്രാമത്തിലാണ്. ഏതാണ് ആ ഗ്രാമം ?
    ഉത്തരം : കൈനകരി   ( ജനനം:
    1805 ഫെബ്രുവരി 10 ന് )
    സീറോ മലബാര്‍ കത്തോലിക്ക സഭയിലെ സി.എം.ഐ (കാര്‍മ്മലൈറ്റ്‌സ്‌ ഓഫ്‌ മേരി ഇമ്മാകുലേറ്റ്‌) സന്യാസ സഭയുടെ സ്ഥാപകരില്‍ ഒരാളും ആദ്യത്തെ സുപ്പീരിയര്‍ ജനറലുമായിരുന്നു
  2. ചാവറ കുര്യാക്കോസ് അച്ഛനെ വാഴ്ത്തപ്പെട്ടവ ആയി പ്രഖ്യാ‍പിച്ച വര്‍ഷമേത് ?
    ഉത്തരം : 1986 ഫെബ്രുവരി 8-ന്
    ജോണ്‍ പോള്‍ - 2 മാര്‍പാപ്പയാണ് അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവന്‍ ആയി പ്രഖ്യാ‍പിച്ചത്
  3. ചാവറയച്ചനേയും , എവുപ്രാസ്യമ്മയും വിശുദ്ധരുടെ ഗണത്തിലേക്കുയര്‍ത്തിയ സമയത്ത് മുഖ്യ കാര്‍മ്മികത്വത്തില്‍ ഉണ്ടായിരുന്നു മാര്‍പ്പാപ്പ ?
    ഉത്തരം : ഫ്രാന്‍സിസ് രണ്ടാമന്‍ മാര്‍പാപ്പ
    2014 നവംബര്‍ 23-ന് 
  4. ഫാ. ചാവറയുടെ പ്രധാന കര്‍മ്മമണ്ഡലമായ ഇപ്പോള്‍ കോട്ടയം ജില്ലയിലുള്ള ഗ്രാമം ?
    ഉത്തരം : മാന്നാനം
    1830 ലാണ് ചാവറയച്ചന്‍ മാന്നാനത്തേക്ക് പോയത്
  5. ഫാ. ചാവറ കുര്യാക്കോസ് അവസാന നാളുകള്‍ കഴിച്ചുകൂട്ടിയതും ഭൗതിക ശരീരം ഉള്‍ക്കൊള്ളുന്ന പുണ്യസ്ഥലവുമായ സെന്റ് ഫിലോമിനാസ് പള്ളി ഇന്ന് ഒരു തീര്‍ഥാടന കേന്ദ്രമാണ്. കൊച്ചിക്കടുത്തുള്ള ഏത് സ്ഥലത്താണ് ഇത് സ്ഥിതി ചെയ്യുന്നത് ?
    ഉത്തരം : കൂനമ്മാവ്
  6. "അല്പജ്ഞാനിയും വേണ്ടത്ര അറിവില്ലാത്തവനും" എന്ന് ഫാ. ചാവറ കുര്യാക്കോസ്നെക്കുറിച്ച് അഭിപ്രായപ്പെട്ടതിന് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന വൈദികന്‍ ?
    ഉത്തരം : ഫാ. പ്ലാസിഡ്
  7. ഫാ. ചാവറ കുര്യാക്കോസ് അന്തരിച്ച വര്‍ഷം ?
    ഉത്തരം : 1871 ജനുവരി മൂന്നിന് (കൂനമ്മാവില്‍ വച്ച്)
  8. സ്ത്രീകള്‍ക്കുള്ള ആദ്യത്തെ മത സഭ തുടങ്ങിയത്  ഫാ. ചാവറ കുര്യാക്കോസ് ന്‍റെ നേതൃത്വത്തില്‍ ആയിരുന്നു. അതിന്‍റെ പേരെന്താണ് ?
    ഉത്തരം : സി.എം.സി. (
    Congregation of the Mother of Carmel)
    1866 ല്‍ ആണ് ഇത് സ്ഥാപിതമായത്
    സീറോ മലബാര്‍ കത്തോലിക്ക സഭയിലെ സി.എം.ഐ (കാര്‍മ്മലൈറ്റ്‌സ്‌ ഓഫ്‌ മേരി ഇമ്മാകുലേറ്റ്‌) സന്യാസ സഭയുടെ സ്ഥാപകരില്‍ ഒരാള്‍ ആയിരുന്നു അദ്ദേഹം
  9. ഫാ. ചാവറ കുര്യാക്കോസിന്‍റെ പേരില്‍ സ്റ്റാമ്പ് പുറത്തിറക്കി തപാല്‍ വകുപ്പ് അദ്ദേഹത്തെ ആദരിച്ച വര്‍ഷം ?
    ഉത്തരം : 1987 ഡിസംബര്‍ 20
    അറുപത് പൈസയുടെ സ്റ്റാമ്പ് ആയിരുന്നു
  10. വത്തിക്കാനില്‍ നവംബര്‍ 23 ന് നടന്ന കര്‍മ്മങ്ങള്‍ക്ക് കേന്ദ്ര ഗവണ്മെന്റിന്റെ സംഘത്തെ നയിച്ച മലയാളി രാജ്യസഭാംഗം ?
    ഉത്തരം : പി.ജെ. കുര്യന്‍ ( രാജ്യ സഭാ ഉപാദ്ധ്യക്ഷന്‍)
  11. മലയാളത്തില്‍ ഇറങ്ങിയ ആദ്യ പത്രം അച്ചടിച്ചത് ചാവറയച്ചന്‍ സ്ഥാപിച്ച മാന്നാനം സെന്റ് ജോസഫ്സ് പ്രസ് എന്ന മുദ്രണശാലയിലായിരുന്നു. ആ പത്രത്തിന്‍റെ അന്നത്തെ പേരെന്തായിരുന്നു ?
    ഉത്തരം : നസ്രാണി ദീപിക ( പിന്നീട് അത് ദീപിക എന്ന്  പുനര്‍ നാമകരണം ചെയ്തു )
  12. ഉന്നതങ്ങളിലെ വിശുദ്ധ ഭവനം എന്ന് അര്‍ഥമുള്ള ബേസ് റൌമ്മ എന്ന് ചാവറയച്ചന്‍ നാമകരണം ചെയ്ത കുന്ന് എവിടെ ആണ് സ്ഥിതി ചെയ്യുന്നത് ?ഉത്തരം : മാന്നാനം

Saturday, 15 November 2014

Freedom Fighers-Subhash Chandra Bose- Quiz

  1. സുഭാഷ്‌ചന്ദ്രബോസ് ജനിച്ച  ദിവസം ?
    ഉത്തരം : 23 ജനുവരി 1897 (കട്ടക്ക് )
    അച്ഛന്‍ : ജാനകിനാഥ് ബോസ്(വക്കീലായിരുന്നു )
    അമ്മ : പ്രഭാവതി
    ആറാമത്തെ പുത്രന്‍ ആയിരുന്നു
  2. സുഭാഷ്‌ചന്ദ്രബോസ് സിവില്‍ സര്‍വ്വീസ് പരീക്ഷ വിജയിച്ചത് ഏത് രാജ്യത്ത് വച്ചായിരുന്നു ?
    ഉത്തരം : ഇംഗ്ലണ്ട് (1920
    ല്‍ ) കേംബ്രിഡ്‌ജ് സര്‍വ്വകലാശാലയില്‍ പഠിച്ചു
    അഖിലേന്ത്യ തലത്തില്‍ നാലാമത്തെ റാങ്ക്‌
    ബിരുദദാരി ( ബി എ ) ആയത് കല്‍ക്കട്ടയിലെ പ്രസിഡന്‍സി കോളേജില്‍.
  3. സുഭാഷ്‌ചന്ദ്രബോസ് ആദ്യമായി ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ്സിന്റെ പ്രസിടന്റ്റ് ആയ വര്‍ഷം ?
    ഉത്തരം : 1938
    ഹരിപുര ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ സമ്മേളനം
    1939 ത്രിപുരി സമ്മേളനത്തിലും സുഭാഷ്‌ചന്ദ്രബോസ് തന്നെ ആയിരുന്നു പ്രസിഡന്റ്റ്
    രാജി വച്ച ശേഷം രാജേന്ദ്ര പ്രസാദിന് ആയിരുന്നു ചുമതല
  4. ആദ്യമായി ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ്സിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരെ മത്സരിച്ചു വിജയിച്ച വ്യക്തിയാണ് സുഭാഷ്‌ചന്ദ്രബോസ്. ആര്‍ക്കെതിരെ ആയിരുന്നു ?
    ഉത്തരം : പട്ടാഭി സീതാരാമയ്യ ( 1939 ല്‍ ആയിരുന്നു മഹാത്മാഗാന്ധിയുടെ അനുഗ്രഹാശിസ്സുകളോടുകൂടി മത്സരിച്ച പട്ടാഭി സീതാരാമയ്യയെ തോല്പിച്ച് ഒരിക്കല്‍ കൂടി പ്രസിഡന്റ് ആവുന്നത് )
  5. കൊണ്ഗ്രസ്സില്‍ നിന്ന് രാജി വച്ച ശേഷം സുഭാഷ്‌ചന്ദ്രബോസ് സ്ഥാപിച്ച സംഘടന ?
    ഓള്‍ ഇന്ത്യാ ഫോര്‍വേഡ് ബ്ലോക്ക്
    ഉത്തരം : 1939 ല്‍ സ്ഥാപിതമായി
  6. സുഭാഷ്‌ചന്ദ്രബോസിനെ നേതാജി എന്ന് അഭിസംബോധന ചെയ്ത പ്രമുഖ വ്യക്തി ?
    ഉത്തരം : മഹാത്മാഗാന്ധി
    മഹാത്മജിയെ രാഷ്ട്ര പിതാവ് എന്ന് വിളിച്ചത് നേതാജി ആയിരുന്നു
  7. 1924 ഒക്‌ടോബറി ആയിരുന്നു നേതാജിയെ അറസ്റ്റ്ചെയ്തു ആദ്യമായി നാട് കടത്തിയത്. ഇത് ഏത് രാജ്യത്തിലേക്ക് ആയിരുന്നു ?
    ഉത്തരം : ബര്‍മ്മ ( ഇപ്പോഴത്തെ മ്യാന്‍മാര്‍)
    ആദ്യം അലിപൂര്‍ ജയിലിലായിരുന്നു പാര്‍പ്പിച്ചിരുന്നത്
    സെപ്തംമ്പര്‍ 25 ന് അദ്ദേഹം ജയില്‍ മോചിതനായി
    അതിനു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ കല്‍ക്കട്ട മേയറായി
  8. പോലീസ് നിരീക്ഷണത്തിലായിരുന്ന സ്വന്തം വസതിയില്‍ നിന്ന് പെഷവാര്‍ വഴി അഫ്ഗാനിസ്ഥാനിലേക്ക് പോവാന്‍ സുഭാഷ്‌ചന്ദ്രബോസ് സ്വീകരിച്ച പേര് ?
    ഉത്തരം : സിയാവുദ്ദീന്‍ (ഇന്‍ഷുറന്‍സ് ഏജന്റിന്റെ വേഷം )
    അവിടെ നിന്ന് ഒര്‍ലാണ്ടോ മസ്സോട്ട എന്ന ഇറ്റലിക്കാരനായി മോസ്കോയിലെത്തി
  9. നേതാജി ജര്‍മ്മനിയില്‍  സ്ഥാപിച്ച  ഐ.എന്‍.എ യുടെ മുന്‍ഗാമി എന്ന് വിശേഷിപ്പിക്കാവുന്ന സേനാ വിഭാഗം ?
    ഉത്തരം : ഇന്ത്യന്‍ ലീജിയണ്‍
    1942 ല്‍ സ്ഥാപിതമായി (
    Free India Legion or Infantry Regiment 950  )
    ടൈഗര്‍ ലീജിയണ്‍ എന്നും അറിയപ്പെടുന്നു.
  10. ജനഗണമന.. എന്നാരംഭിക്കുന്ന പദ്യം ദേശീയഗാനമായി ആദ്യം അംഗീകരിച്ചത് നേതാജി സ്ഥാപിച്ച സ്വതന്ത്ര ഭാരതകേന്ദ്രം അഥവാ ഫ്രീ‍ ഇന്ത്യ സെന്‍റര്‍ ആയിരുന്നു. ഇത് എവിടെയായിരുന്നു (സ്ഥലം) ?
    ഉത്തരം : ബര്‍ലിന്‍ (ജര്‍മ്മനി) 1941 അവസാനത്തോടെ
  11. സിംഗപ്പൂരിലെ പ്രസിദ്ധമായ കാഥേ ഹാളില്‍ വച്ചു് 1943 ജൂലൈ 4-നു ഇന്ത്യന്‍ ഇന്‍ഡിപ്പെന്‍ഡന്‍സ് ലീഗിന്റെ നേതൃത്വം സുഭാസ് ചന്ദ്ര ബോസിനു കൈമാറിയ വ്യക്തി ?
    ഉത്തരം : റാഷ് ബിഹാരി ബോസ്
    വൈസ്രേയ് ഹാര്‍ഡിഞ്ജ് പ്രഭുവിനെതിരെയുള്ള ബോംബേറില്‍ പങ്കെടുത്ത വിപ്ലവകാരി
  12. ജയ്ഹിന്ദ്എന്ന മുദ്രാവാക്യത്തിന്റെ യഥാര്‍ത്ഥ ഉപജ്ഞാതാവ് നേതാജി സുഭാഷ് ചന്ദ്രബോസ് അല്ല,  നേതാജിയുടെ സെക്രട്ടറിയായിരുന്നു എന്ന് പറയപ്പെടുന്നു. അദ്ദേഹത്തിന്‍റെ പേര് ?
    ഉത്തരം : സൈനുല്‍ ആബിദീന്‍ ഹസന്‍ (നരേന്ദ്ര ലൂഥര്‍ എഴുതിയ ലജന്‍ഡോട്ട്‌സ് ഓഫ് ഹൈദരാബാദ് എന്ന പുസ്തകത്തിലാണ് ഇങ്ങനെ ഒരു വാദഗതി ഉണ്ടാവുന്നത് )
    എന്നാല്‍ പി.എസ്‌.സി. പരീക്ഷകളില്‍ മാര്‍ക്ക് കിട്ടാന്‍ ഉപജ്ഞാതാവ് നേതാജി സുഭാഷ് എന്ന് തന്നെ പറയണം

  13. സുഭാഷ്‌ചന്ദ്രബോസ് ഇന്ത്യന്‍ നാഷണല്‍ ആര്‍മി രൂപീകരിച്ച ദിവസം (Official Declaration) ?
    ഉത്തരം : 1943 ജൂലൈ 5- ന്
    ആസാദ് ഹിന്ദ് ഫൌജ് എന്നും അറിയപ്പെടുന്നു
  14. ഇന്ത്യ നാഷണമിയിലെ ഝാസി റാണിയുടെ പേരിലുള്ള ഝാസി റാണി റെജിമെന്റിന്റെ കേണലായി സേവനമനുഷ്ഠിച്ച മലയാളി വനിത ?
    ഉത്തരം : ക്യാപ്റ്റന്‍ ലക്ഷ്മി (ഡോ. ലക്ഷ്മി സൈഗാള്‍)
    മരണം 2012 ജൂലൈ 23
    1998-ല്‍ ക്യാപ്റ്റന്‍ ലക്ഷ്മിയെ പത്മവിഭൂഷന്‍ ലഭിച്ചു
    സഹോദരി : പ്രമുഖ നര്‍ത്തകി മൃണാളിനി സാരാഭായി
    2002
    ല്‍ എ.പി.ജെ അബ്ദുള്‍കലാമിനെതിരെ ഇടതു പിന്തുണയോടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായിരുന്നു.
  15. ബ്രിട്ടീഷ്, അമേരിക്കന്‍ ശക്തികള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ക്ക് എല്ലാ സഹായവും നേതാജിക്ക് വാഗ്ദാനം ചെയ്ത ജപ്പാന്‍ പ്രധാനമന്ത്രി ?
    ഉത്തരം : ജനറല്‍ ടോജോ
    1944 സെപ്തംബറില്‍ അധികാരത്തില്‍ നിന്നും ഒഴിഞ്ഞു
  16. ജപ്പാന്‍ സുഭാഷ്‌ചന്ദ്രബോസിനു കൈമാറിയ ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്ത് പേരിലായിരുന്നു അറിയപ്പെട്ടത് ?
    ഉത്തരം : ഷഹീദ് സ്വരാജ് ദ്വീപുകള്‍
    ആദ്യത്തെ ഭരണധികാരി : മേജര്‍ ജനറല്‍ ലോകനാഥന്‍
  17. ബോസ് ഏത് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ മരിച്ചു എന്നാണ് ഇന്ത്യന്‍ ഗവണ്മെന്റിന്റെ ഔദ്യോഗികഭാഷ്യം ?
    ഉത്തരം : തായ്‌വാനിലെ തെയ്ഹോകു
    1945 ഓഗസ്റ്റ് 18-ന്
  18. നേതാജിയുടെ തിരോധാനത്തെക്കുറിച് അന്വേഷിക്കാനായി ആദ്യമായി നിയോഗിച്ച കമ്മീഷന്‍ ?
    ഉത്തരം : ഷാനവാസ് കമ്മീഷന്‍
    നെഹ്രുവിന്റെ ഭരണകാലത്ത്
    ഇന്ദിരാ ഗാന്ധിയുടെ ഭരണകാലത്ത് ഖോസ്ലാ കമ്മീഷനെയും നിയോഗിച്ചിരുന്നു
    ഈ രണ്ടു കമ്മീഷനുകളും ബോസ് വിമാനാപകടത്തില്‍ മരണപ്പെട്ടു എന്ന് സ്ഥിരീകരിച്ചു.
    രണ്ടു റിപ്പോര്‍ട്ടുകളും മൊറാര്‍ജി ദേശായിയുടെ ഭരണകാലത്ത് ഗവണ്മെന്റ് തള്ളിക്കളഞ്ഞു
  19. 1945-ല്‍ ഒരു വിമാനാപകടം ഉണ്ടായിട്ടില്ലെന്നും അതിനാല്‍ സുഭാഷ് ബോസ് അന്നു മരണപ്പെട്ടിട്ടില്ലെന്നും കണ്ടെത്തിയ കമ്മീഷന്‍ ?
    ഉത്തരം : മുഖര്‍ജി കമ്മീഷന്‍
    1999-ല്‍ വാജ്‌പേയിയുടെ ഭരണകാലത്ത്
    എന്നാല്‍ ഈ റിപ്പോര്‍ട്ട് മന്‍മോഹന്‍ സിങ് ഗവണ്മെന്റ് തള്ളിക്കളഞ്ഞു
  20. ഇന്ത്യന്‍ ഗവണ്മെന്റ് ബോസിന് മരണാനന്തര ബഹുമതിയായി ഭാരതരത്നം പ്രഖ്യാപിച്ച വര്‍ഷം ?
    ഉത്തരം : 1991-ല്‍
    എന്നാല്‍ ബോസിന്റെ മരണം സ്ഥിരീകരിക്കപ്പെട്ടിട്ടില്ലാത്ത സാഹചര്യത്തില്‍ ഇതു പാടില്ല എന്ന് കോടതിയില്‍ ഒരു പരാതി സമര്‍പ്പിക്കപ്പെടുകയും തുടര്‍ന്ന് ഗവണ്മെന്റ് പുരസ്കാരം പിന്‍വലിക്കുകയും ചെയ്തു.
  21. നേതാജി സുഭാഷ്‌ചന്ദ്ര ബോസ് ജയന്തി ഇന്ന് എന്ത് പേരില്‍ അറിയപ്പെടുന്നു ?
    ഉത്തരം : ദേശസ്നേഹ ദിനം ( Patriotism Day )
    23 ജനുവരിയില്‍

KERALA- Old Names of Places-Part 2

1)      ആറങ്ങോട്ട് സ്വരൂപം എന്നറിയപ്പെട്ട നാട്ടുരാജ്യം ?
ഉത്തരം : വള്ളുവനാട്
2)      നെടിയിരിപ്പുസ്വരൂപം എന്നറിയപ്പെട്ട രാജവംശമേത്
ഉത്തരം : കോഴിക്കോട് (സാമുതിരിമാര്‍),
3)      പ്രാചീന കേരളത്തില്‍ 'ബാരിസ് ' എന്ന നദിയുടെ ഇന്നത്തെ പേര്
ഉത്തരം : പമ്പ
4)      സംഘം കൃതികളില്‍ 'മുച്ചിരി' എന്ന സ്ഥലം
ഉത്തരം : കൊടുങ്ങല്ലൂര്‍
5)      വര്‍ക്കല എന്ന സ്ഥലത്തിന്റെ പഴയ പേര് ?
ഉത്തരം : ബലിത
6)      ജൈനകേന്ദ്രമായിരുന്ന 'ഗണപതി വട്ടം' എന്ന സ്ഥലം ഇന്ന്
ഉത്തരം : സുല്‍ത്താന്‍ ബത്തേരി
7)      കുലശേഖര കാലഘട്ടത്തില്‍ രാജരാജേശ്വരമെന്ന് അറിയപ്പെട്ടിരുന്നത് ?
ഉത്തരം : കന്യാകുമാരി
8)      'പെരുമ്പടമ്പ് സ്വരൂപം' എന്നറിയപ്പെട്ടിരുന്ന രാജവംശം ?
ഉത്തരം : കൊച്ചി രാജവംശം
9)      ' വീര കേരള ചതുര്‍വേദിമംഗലം' എന്നു പേരിലറിയപ്പെട്ടിരുന്ന ക്ഷേത്രം
ഉത്തരം : ശുചീന്ദ്രം
10)  യൂറോപ്പ്യന്‍ രേഖകളില്‍ കുട്ടനാടിന്റെ പേര്
ഉത്തരം : കൊട്ടനോറ
11)  പടിഞ്ഞാറ്റേടത്തു സ്വരൂപം ഇന്നത്തെ ഏതു സ്ഥലം ?
ഉത്തരം : കൊടുങ്ങല്ലൂര്‍
12)  ജയസിംഹനാട് (ദേശിങ്ങനാട്) എന്നറിയപ്പെട്ടിരുന്ന പ്രദേശമേത്?
ഉത്തരം : കൊല്ലം
13)  ചൂര്‍ണി എന്ന പേരിലും അറിയപ്പെടുന്ന നദിയേത്
ഉത്തരം : പമ്പ
14)  പുരാതന കേരളത്തില്‍ പറങ്കികള്‍ / മെസ്റ്റിസിസുക എന്ന് വിളിച്ചിരുന്നത് ആരെയാണ് ?
ഉത്തരം : പോര്‍ച്ചുഗീസുകാര്‍
(പറങ്കികള്‍ എന്ന് വിളിച്ചത് അറബികളാണ് )
ചട്ടക്കാ
ർ. ലന്തക്കാര്‍, ടോപാസിക  -  ഡച്ചുകാരും
പരിന്തിരിസ് - ഫ്രഞ്ചുകാരും
ഇങ്കിരീസ്  - ഇംഗ്ലീഷുകാരുമാണ്‌.
ഇന്ത്യക്കാരെ വിവാഹം ചെയ്ത ഡച്ചുകാരെ - വാല
ഡസ്

KERALA-Old Names of Places-QUIZ-Part 1

1)      യൂറോപ്യന്‍ രേഖകളില്‍ മാര്‍ത്ത എന്നറിയപ്പെടുന്ന പ്രദേശം ?
ഉത്തരം : കരുനാഗപ്പള്ളി
2)      ഡച്ച്‌ രേഖകളില്‍ ബെറ്റിമെനി/ കാരിമ്പിള്ളി എന്നറിയപ്പെടുന്ന പ്രദേശം ?
ഉത്തരം : കാര്‍ത്തികപ്പള്ളി
3)      ഓടനാട് എന്നറിയപ്പെട്ടിരുന്ന നാട്ടു രാജ്യം ?
ഉത്തരം : കായംകുളം
4)      യൂറോപ്യന്‍ രേഖകളില്‍ പോര്‍ക്ക എന്നറിയപ്പെടുന്ന പ്രദേശം ?
ഉത്തരം : പുറക്കാട്
5)      പുറക്കാട് എന്ന നാട്ടുരാജ്യം ഏത് പേരിലാണ് പ്രശസ്തമായത്‌ ?
ഉത്തരം : ചെമ്പകശ്ശേരി
6)      ദേവ നാരായണന്‍മാര്‍ എന്ന് വിഖ്യാതരായ രാജാക്കന്മാര്‍ ഭരിച്ചിരുന്ന നാട്ടുരാജ്യം ?
ഉത്തരം : ചെമ്പകശ്ശേരി
(മേല്‍പത്തൂര്‍ നാരായണ ഭട്ടതിരി, കുഞ്ചന്‍ നമ്പ്യാര്‍ എന്നിവരുടെ പുരസ്കര്ത്താക്കള്‍ ആയിരുന്നു ചെമ്പകശ്ശേരിയിലെ ദേവ നാരായണന്‍മാര്‍ )
7)      തെക്കുംകൂര്‍, വടക്കുംകൂര്‍ എന്നിങ്ങനെ രണ്ടായി പിരിയുന്നതിനു മുന്പ് അറിയപ്പെട്ടിരുന്ന പേര് ?
ഉത്തരം : വെമ്പലനാട്
8)      കുരുമുളക് നാട് എന്ന് പോര്‍ച്ചുഗീസ്‌കാര്‍ വിളിച്ചത് ഏത് നാട്ടുരാജ്യത്തെയാണ്?
ഉത്തരം : വടക്കുംകൂര്‍
9)      മൌട്ടന്‍ എന്ന് യൂറോപ്യന്‍മാര്‍ വിളിച്ച നാട്ടു രാജ്യം?
ഉത്തരം : കരപ്പുറം
(ചേര്‍ത്തല)  
10)  യൂറോപ്യന്‍ രേഖകളില്‍ റപ്പോളിന്‍ എന്നറിയപ്പെട്ട നാട്ടുരാജ്യം ?
ഉത്തരം : ഇടപ്പള്ളി
11)  ഏത് നാട്ടുരാജ്യമാണ് എളങ്ങല്ലൂര്‍ സ്വരൂപം എന്നറിയപ്പെട്ടിരുന്നത് ?
ഉത്തരം : ഇടപ്പള്ളി
12)  പിണ്ടിനിവട്ടത്ത് സ്വരൂപം എന്നറിയപ്പെട്ട നാട്ടുരാജ്യം ?
ഉത്തരം : പറവൂര്‍
13)  യൂറോപ്യന്‍ രേഖകളില്‍ പാപ്പനീട്ടി എന്ന് പേരുള്ള നാട്ടു രാജ്യം ?
ഉത്തരം : അയിരൂര്‍ ( പാപ്പിനിവട്ടം )
14)  വെള്ളാട്ടിരി, ആറങ്ങോട്ട് ഉടയവന്‍ എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്നത്?
ഉത്തരം : വള്ളുവനാട് രാജാവ് ( വള്ളുവക്കോനാതിരി )

TEMPLES IN INDIA - QUIZ questions for PSC

  1. ഇന്ത്യയുടെ ക്ഷേത്ര നഗരം?
    ഉത്തരം: ഭുവനേശ്വര്‍ (ഒറീസ)
  2. പ്രസിദ്ധമായ മാമല്ലപുരം ക്ഷേത്രം നിര്‍മ്മിച്ച രാജവംശം ഏത്?
    ഉത്തരം: പല്ലവ വംശം (മഹാബലിപുരം തുറമുഖം നിര്‍മ്മിച്ചതും പല്ലവന്മാരാണ്)
  3. ബ്ലാക്ക് പഗോഡ എന്നറിയപ്പെടുന്ന സൂര്യ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ സംസ്ഥാനം?
    ഉത്തരം: ഒറീസ (പുരി ജില്ലയിലെ കൊണാര്‍ക്കില്‍)
  4. കിഴക്കന്‍ ഗാംഗേയ വംശത്തിലെ ഏതു ഭരണാധികാരിയുടെ കാലത്താണു സൂര്യ ക്ഷേത്രം നിര്‍മ്മിച്ചത്?
    ഉത്തരം: നരസിംഹ ദേവന്‍ (യുനസ്കോ ലോക പൈത്യക പട്ടികയിലും ഈ ക്ഷേത്രത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ട്)
  5. ഉത്തരാഖണ്ഡില്‍ അളകനന്ദ നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ വിഷ്ണു ക്ഷേത്രം ഏത്?
    ഉത്തരം: ബദരീനാഥ് ക്ഷേത്രം (ബദരീ നാരായണ്‍ ക്ഷേത്രം)
  6. ചോള രാജാവായിരുന്ന രാജരാജ ചോളന്റെ കാലത്ത് നിര്‍മ്മിക്കപ്പെട്ട തഞ്ചാവൂരിലെ പ്രധാന ക്ഷേത്രം ഏത്?
    ഉത്തരം: ശ്രീ ബ്യഹദേശ്വര ക്ഷേത്രം
  7. ഗസ്‌നവി ഭരണാധികാരിയായിരുന്ന മുഹമ്മദ്‌ ഗസ്‌നിയുടെ ഇന്ത്യന്‍ പടയോട്ടകാലത്ത് ആക്രമിക്കപ്പെട്ട ഗുജറാത്തിലെ പുരാതന ക്ഷേത്രം?
    ഉത്തരം: സോമനാഥ ക്ഷേത്രം 
  8. ഉത്തരാഖണ്ഡില്‍ മന്ദാകിനി നദിക്കരയില്‍ സ്ഥിതി ചെയ്യുന്നതും 2013 ജൂണില്‍ ഉണ്ടായ പ്രളയത്തില്‍ നാശനഷ്‌ട്ടങ്ങള്‍ സംഭവിച്ചതുമായ ക്ഷേത്രം ഏത്?
    ഉത്തരം: കേദാര്‍നാഥ് ശിവ ക്ഷേത്രം (ഇന്നത്തെ രൂപത്തില്‍ നിര്‍മ്മിച്ചത് ശങ്കരാചാര്യര്‍)
  9. ആയിരം ക്ഷേത്രങ്ങളുടെ നഗരം എന്നറിയപ്പെടുന്ന ഇന്ത്യന്‍നഗരം?
    ഉത്തരം: കാഞ്ചിപുരം 
  10. പ്രസിദ്ധമായ അമര്‍നാഥ് ഗുഹാക്ഷേത്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്?
    ഉത്തരം: ജമ്മു കാശ്മീര്‍ (മഞ്ഞുകൊണ്ടുള്ള ഹിമലിംഗം ഇവിടുത്തെ പ്രത്യേകതയാണ്)
  11. സിഖ് മതസ്ഥരുടെ പ്രധാന ആരാധനാലയവും ഗുരു അര്‍ജന്‍ ദേവിന്റെ കാലത്ത് നിര്‍മ്മാണം പൂര്‍ത്തിയായതുമായ സുവര്‍ണ്ണ ക്ഷേത്രത്തിന്റെ യഥാര്‍ത്ഥ പേരെന്ത്?
    ഉത്തരം: ഹര്‍മന്ദിര്‍ സാഹിബ് (1984 ലെ ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍ ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു)
  12. പ്രസിദ്ധമായ കാശി വിശ്വനാഥ ക്ഷേത്രം ഏതു നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്നു?
    ഉത്തരം: ഗംഗ 
  13. "ഇവിടെ കല്ലുകളുടെ ഭാഷ മനുഷ്യന്റെ ഭാഷയെ നിര്‍വീര്യമാക്കുന്നു" കൊണാര്‍ക്കിലെ സൂര്യ ക്ഷേത്രത്തെ ഇങ്ങനെ വിശേഷിപ്പിച്ച പ്രമുഖ വ്യക്തി ആര്?
    ഉത്തരം: രവീന്ദ്രനാഥ് ടാഗോര്‍ 
  14. കലിംഗ വാസ്തു വിദ്യയുടെ നിര്‍മ്മാണ കലകള്‍ വ്യക്തമാക്കുന്ന ലിംഗരാജ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ നഗരം?
    ഉത്തരം: ഭുവനേശ്വര്‍ 
  15. എന്‍.എസ്‌.ജി യുടെ നേത്യത്വത്തിലുള്ള സൈനികനടപടിയായ 'ഓപ്പറേഷന്‍ വജ്രശക്തിഅരങ്ങേറിയ അക്ഷര്‍ധാം ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ നഗരം ഏത്‌?
    ഉത്തരം: ഗാന്ധിനഗര്‍,ഗുജറാത്ത് (ഡല്‍ഹിയിലെ അക്ഷര്‍ധാം ക്ഷേത്രവും പ്രസിദ്ധമാണ്)
  16. ഏത്‌ ദക്ഷിണേന്ത്യന്‍ സംസ്ഥാനത്താണ്‌ പ്രസിദ്ധമായ തിരുമല വെങ്കിടേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌?
    ഉത്തരം: ആന്ധ്രാപ്രദേശ് (തിരുപ്പതി ക്ഷേത്രം എന്ന പേരില്‍ ഏറെ പ്രസിദ്ധം)
  17. ജൈന-ഹിന്ദുമത കലകള്‍ക്ക്‌ പ്രസിദ്ധമായ മധ്യപ്രദേശിലെ ഒരു ക്ഷേത്ര സമുച്ചയത്തെ 1986 ല്‍ യുനസ്‌കോ ലോക പൈത്യക പട്ടികയില്‍ ഉള്‍പ്പെടുത്തി.ഏതാണ്‌ ആ നിര്‍മ്മിതി?
    ഉത്തരം: ഖജുരാഹോ സ്മാരകങ്ങള്‍
  18. കര്‍ണ്ണാടകയിലെ ശ്രാവണ ബല്‍ഗോളയിലെ ഗോമതേശ്വര പ്രതിമകള്‍ ഏത്‌ മതവുമായി ബന്ധപ്പെട്ടിരിക്കുന്നു?
    ഉത്തരം: ജൈന മതം 
  19. ദക്ഷിണേന്ത്യയിലെ പ്രധാന ശിവ-പാര്‍വതി ക്ഷേത്രമായ മീനാക്ഷി ക്ഷേത്രം സ്ഥിതി ചെയ്യുന്ന തമിഴ്‌ നഗരം ഏത്‌?
    ഉത്തരം: മധുര 

Saturday, 6 September 2014

Important Indian Newspapers or Journals and their Founders

IMPORTANT INDIAN NEWSPAPERS OR JOUNALS
AND THEIR FOUNDERS
Sl No Newspaper/Journals Founder/Editor
1 Tahzib-ul-Akhlaq Sir Syyed Ahmed Khan
2 AI-Hilal Abul Kalam Azad
3 AI-Balagh Abul Kalam Azad
4 Independent Motilal Nehru
5 Punjabi Lala Lajpat Rai
6 New India (Daily) Annie Besant
7 Commonweal Annie Besant
8 Pratap Ganesh Shankar Vidyarthi
9 Essays in Indian Economics M.G. Ranade
10 Samvad Kaumudi (Bengali) Raja Ram Mohan Roy
11 Mirat-ul-Akhbar (first Persian newspaper) Raja Ram Mohan Roy
12 Indian Mirror Davevendra Nath Tagore
13 Nav Jeevan M.K.Gandhi
14 Young India M.K.Gandhi
15 Harijan M.K.Gandhi
16 Prabudha Bharat Swami Vivekananda
17 Udbodhana Swami Vivekananda
18 Indian Socialist Shyamji Krishna Verma
19 Talwar (in Berlin) Birendra Nath Chattopadhyaya
20 Free Hindustan (in Vancouver) Tarak Nath Das
21 Hindustan Times K.M Pannikar
22 Kranti Mirajkhar , Joglekar , Ghate
23 Bengal Gazette (1780, India’s First Newspaper) J. K. Hikki
24 Kesari B. G. Tilak
25 Amrita Bazar Patrika Sisir Kumar Ghosh and Motilal Ghosh
26 Vande Mataram Aurbindo Ghosh
27 Yugantar Barindra Kumar Ghosh

Thursday, 14 August 2014

IMPORTANT DAYS

Day Importance of the Day
Jan-09 NRI Day
Jan-10 World Laughter Day
Jan-12 National Youth Day
Jan-15 Army Day
Jan-26 India's Republic Day, International Customs Day
Jan-30 Martyrs' Day; World Leprosy Eradication Day
Feb-24 Central Excise Day
Feb-28 National Science Day
Mar-08 International Women's Day; Intl. literacy Day
Mar-15 World Disabled Day; World Consumer Rights Day
Mar-18 Ordnance Factories Day (India)
Mar-21 World Forestry Day;
International Day for the Elimination of Racial Discrimination
Mar-22 World Day for Water
Mar-23 World Meteorological Day
Mar-24 World TB Day
Apr-05 International Day for Mine Awareness;
  National Maritime Day
Apr-07 World Health Day
Apr-17 World Haemophilia Day
Apr-18 World Heritage Day
Apr-21 Secretaries' Day
Apr-22 Earth Day
Apr-23 World Book and Copyright Day
May-01 Workers' Day (International Labour Day)
May-03 Press Freedom Day; World Asthma Day
May 2nd Sunday Mother's Day
May-04 Coal Miners' Day
May-08 World Red Cross Day
May-09 World Thalassaemia Day
May-11 National Technology Day
May-12 World Hypertension Day; International Nurses Day
May-15 International Day of the Family
May-17 World Telecommunication Day
May-24 Commonwealth Day
May-31 Anti-tobacco Day
Jun-04 International Day of Innocent Children Victims of Aggression
Jun-05 World Environment Day
June 3rd Sunday Father's Day
Jun-14 World Blood Donor Day
Jun-26 International Day against Drug Abuse and Illicit Trafficking
Jul-01 Doctor's Day
Jul-06 World Zoonoses Day
Jul-11 World Population Day
Aug-03 Internatioal Friendship Day
Aug-06 Hiroshima Day
Aug-08 World Senior Citizen's Day
Aug-09 Quit India Day, Nagasaki Day
Aug-15 Indian Independence Day
Aug-29 National Sports Day
Sep-02 Coconut Day
Sep-05 Teachers' Day; Sanskrit Day
Sep-08 World Literacy Day (UNESCO)
Sep-15 Engineers' Day
Sep-16 World Ozone Day
Sep-21 Alzheimer's Day; Day for Peace & Non-violence (UN)
Sep-22 Rose Day (Welfare of cancer patients)
Sep-26 Day of the Deaf
Sep-27 World Tourism Day
Oct-01 International Day for the Elderly
Oct-02 Gandhi Jayanthi
Oct-03 World Habitat Day
Oct-04 World Animal Welfare Day
Oct-08 Indian Air Force Day
Oct-09 World Post Office Day
Oct-10 National Post Day
Oct-13 UN International Day for Natural Disaster Reduction
Oct-14 World Standards Day
Oct-15 World White Cane Day (guiding the blind)
Oct-16 World Food Day
Oct-24 UN Day; World Development Information Day
Oct-30 World Thrift Day
Nov-09 Legal Services Day
Nov-14 Children's Day; Diabetes Day
Nov-17 National Epilepsy Day
Nov-20 Africa Industrialisation Day
Nov-29 International Day of Solidarity with Palestinian People
Dec-01 World AIDS Day
Dec-03 World Day of the Handicapped
Dec-04 Indian Navy Day
Dec-07 Indian Armed Forces Flag Day
Dec-10 Human Rights Day; IntI. Children's Day of Broadcasting
Dec-18 Minorities Rights Day (India)
Dec-23 Kisan Divas (Farmer's Day)