- മ്യൂറല്‍
പഗോഡ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന കേരളത്തിലെ പ്രധാന ക്ഷേത്രം?
ഉത്തരം: പത്മനാഭ സ്വാമി ക്ഷേത്രം (തിരുവനന്തപുരം) - ശത്രുക്കളില്‍നിന്ന്
രക്ഷ നേടാന്‍ മാര്‍ത്താണ്ഡ വര്‍മ അഭയം തേടിയ അമ്മച്ചി പ്ലാവ് സ്ഥിതി
ചെയ്യുന്ന ശ്രീ കൃഷ്ണ ക്ഷേത്രം എവിടെയാണ്?
ഉത്തരം: നെയ്യാറ്റിന്‍കര - കേരളത്തിലെ
ഏതു ക്ഷേത്രത്തിനാണു സ്ത്രീകളുടെ ശബരിമല എന്നു വിശേഷണമുള്ളത്?
ഉത്തരം: ആറ്റുകാല്‍ ദേവി ക്ഷേത്രം - കേരളത്തിലെ
ഏക കായല്‍ ക്ഷേത്രം കാസര്‍ഗോഡ് ജില്ലയില്‍ സ്ഥിതി ചെയ്യുന്നു. പ്രസിദ്ധമായ ആ
ജല ക്ഷേത്രം ഏത്?
ഉത്തരം: അനന്തപുരം ക്ഷേത്രം - ജൈന
തീര്‍ത്ഥങ്കരന്റേയും പത്മാവതി ദേവിയുടേയും വിഗ്രഹങ്ങള്‍ കാണപ്പെടുന്ന
കേരളത്തിലെ ക്ഷേത്രം ഏത്?
ഉത്തരം: കല്ലില്‍ ക്ഷേത്രം (എറണാകുളം ജില്ലയില്‍) - ഏതു
വര്‍ഷമാണ് ശബരിമല ക്ഷേത്രത്തെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി അംഗീകരിച്ചത്?
ഉത്തരം: 2000 മാര്‍ച്ച് 26 - ദക്ഷിണ
മൂകാംബിക എന്നറിയപ്പെടുന്ന മധ്യ തിരുവിതാംകൂറിലെ ക്ഷേത്രം ഏത്?
ഉത്തരം: പനച്ചിക്കാട് ക്ഷേത്രം (കോട്ടയം ജില്ല) - കല്‍പ്പാത്തിപ്പുഴയുടെ
തീരത്ത് സ്ഥിതി ചെയ്യുന്ന വിശ്വനാഥ സ്വാമി ക്ഷേത്രത്തില്‍ വര്‍ഷം തോറും
ആഘോഷിക്കപ്പെടുന്ന രഥോല്‍സവം ഏതു പേരിലാണ് അറിയപ്പെടുന്നത്?
ഉത്തരം: കല്‍പ്പാത്തി രഥോല്‍സവം - കേരളത്തില്‍
ചരിത്ര പ്രസിദ്ധമായ ക്ഷേത്ര പ്രവേശന വിളംബരം നടന്ന വര്‍ഷം?
ഉത്തരം: 1936 (ചിത്തിര തിരുനാളിന്റെ ഭരണകാലത്ത്) - "ജാതിഭേദം
മതദ്വേഷമേതുമില്ലാതെ സര്‍വരും.." എന്നു തുടങ്ങുന്ന ശ്രീ നാരായണ
ഗുരുവിന്റെ വചനങ്ങള്‍ തിരുവനന്തപുരം ജില്ലയിലെ ഏത് ക്ഷേത്രത്തിന്റെ
ഭിത്തിയിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്?
ഉത്തരം: അരുവിപ്പുറം ക്ഷേത്രം - ദക്ഷിണ
കൈലാസം എന്ന വിശേഷണമുള്ള ത്യശൂര്‍ ജില്ലയിലെ പ്രമുഖ ക്ഷേത്രം ഏത്?
ഉത്തരം: വടക്കുംനാഥ ക്ഷേത്രം - കൗരവരുടെ
തലവനായ ദുര്യോധനനെ പൂജിക്കുന്നതിലൂടെ ഏറെ പ്രശസ്തമായ മലനട ക്ഷേത്രം സ്ഥിതി
ചെയ്യുന്ന ജില്ല ഏത്?
ഉത്തരം: കൊല്ലം ജില്ല - പുന്നത്തൂര്‍
കോട്ട ആന സംരക്ഷണ കേന്ദ്രം ഏത് ക്ഷേത്രത്തിന്റെ നിയന്ത്രണത്തിലുള്ളതാണ്?
ഉത്തരം: ഗുരുവായൂര്‍ ശ്രീ കൃഷ്ണ ക്ഷേത്രം - തമിഴ്‌നാടുമായി
അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന അതിപുരാതന ക്ഷേത്രമായ മംഗളാ ദേവി
ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല?
ഉത്തരം: ഇടുക്കി ജില്ലയില്‍ - മധ്യ
തിരുവിതാംകൂറിലെ ഏതു പ്രമുഖ ക്ഷേത്രത്തിലാണ് നൂറ്റാണ്ടുകള്‍ക്ക് ശേഷം
പള്ളിപ്പാന എന്ന ആചാരം വീണ്ടും പുനരാരംഭിച്ചത്?
ഉത്തരം: അമ്പലപ്പുഴ ശ്രീ കൃഷ്ണ ക്ഷേത്രം - ദക്ഷിണ
കുംഭമേള എന്നറിയപ്പെടുന്ന ക്ഷേത്രാചാരം ഏത്?
ഉത്തരം: ശബരിമല മകര വിളക്ക് - ഉത്തര
കേരളത്തിലെ ക്ഷേത്രങ്ങളുടെ സംരഷണച്ചുമതലയുള്ള മലബാർ ദേവസ്വം ബോര്‍ഡിന്റെ
ആസ്ഥാനം എവിടെയാണ്?
ഉത്തരം: കോഴിക്കോട്
Showing posts with label TEMPLES. Show all posts
Showing posts with label TEMPLES. Show all posts
Saturday, 15 November 2014
Temples in Kerala - Quiz-Part 2
TEMPLES IN INDIA - QUIZ questions for PSC
- ഇന്ത്യയുടെ
ക്ഷേത്ര നഗരം?
ഉത്തരം: ഭുവനേശ്വര്‍ (ഒറീസ) - പ്രസിദ്ധമായ
മാമല്ലപുരം ക്ഷേത്രം നിര്‍മ്മിച്ച രാജവംശം ഏത്?
ഉത്തരം: പല്ലവ വംശം (മഹാബലിപുരം തുറമുഖം നിര്‍മ്മിച്ചതും പല്ലവന്മാരാണ്) - ബ്ലാക്ക്
പഗോഡ എന്നറിയപ്പെടുന്ന സൂര്യ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ സംസ്ഥാനം?
ഉത്തരം: ഒറീസ (പുരി ജില്ലയിലെ കൊണാര്‍ക്കില്‍) - കിഴക്കന്‍ ഗാംഗേയ
വംശത്തിലെ ഏതു ഭരണാധികാരിയുടെ കാലത്താണു സൂര്യ ക്ഷേത്രം നിര്‍മ്മിച്ചത്?
ഉത്തരം: നരസിംഹ ദേവന്‍ (യുനസ്കോ ലോക പൈത്യക പട്ടികയിലും ഈ ക്ഷേത്രത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ട്) - ഉത്തരാഖണ്ഡില്‍ അളകനന്ദ
നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ വിഷ്ണു ക്ഷേത്രം ഏത്?
ഉത്തരം: ബദരീനാഥ് ക്ഷേത്രം (ബദരീ നാരായണ്‍ ക്ഷേത്രം) - ചോള
രാജാവായിരുന്ന രാജരാജ ചോളന്റെ കാലത്ത് നിര്‍മ്മിക്കപ്പെട്ട തഞ്ചാവൂരിലെ
പ്രധാന ക്ഷേത്രം ഏത്?
ഉത്തരം: ശ്രീ ബ്യഹദേശ്വര ക്ഷേത്രം - ഗസ്‌നവി
ഭരണാധികാരിയായിരുന്ന മുഹമ്മദ് ഗസ്‌നിയുടെ ഇന്ത്യന്‍ പടയോട്ടകാലത്ത്
ആക്രമിക്കപ്പെട്ട ഗുജറാത്തിലെ പുരാതന ക്ഷേത്രം?
ഉത്തരം: സോമനാഥ ക്ഷേത്രം - ഉത്തരാഖണ്ഡില്‍ മന്ദാകിനി
നദിക്കരയില്‍ സ്ഥിതി ചെയ്യുന്നതും 2013 ജൂണില്‍ ഉണ്ടായ
പ്രളയത്തില്‍ നാശനഷ്‌ട്ടങ്ങള്‍ സംഭവിച്ചതുമായ
ക്ഷേത്രം ഏത്?
ഉത്തരം: കേദാര്‍നാഥ് ശിവ ക്ഷേത്രം (ഇന്നത്തെ രൂപത്തില്‍ നിര്‍മ്മിച്ചത് ശങ്കരാചാര്യര്‍) - ആയിരം
ക്ഷേത്രങ്ങളുടെ നഗരം എന്നറിയപ്പെടുന്ന ഇന്ത്യന്‍നഗരം?
ഉത്തരം: കാഞ്ചിപുരം - പ്രസിദ്ധമായ
അമര്‍നാഥ് ഗുഹാക്ഷേത്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്?
ഉത്തരം: ജമ്മു കാശ്മീര്‍ (മഞ്ഞുകൊണ്ടുള്ള ഹിമലിംഗം ഇവിടുത്തെ പ്രത്യേകതയാണ്) - സിഖ്
മതസ്ഥരുടെ പ്രധാന ആരാധനാലയവും ഗുരു അര്‍ജന്‍ ദേവിന്റെ
കാലത്ത് നിര്‍മ്മാണം പൂര്‍ത്തിയായതുമായ സുവര്‍ണ്ണ ക്ഷേത്രത്തിന്റെ യഥാര്‍ത്ഥ
പേരെന്ത്?
ഉത്തരം: ഹര്‍മന്ദിര്‍ സാഹിബ് (1984 ലെ ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍ ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു) - പ്രസിദ്ധമായ
കാശി വിശ്വനാഥ ക്ഷേത്രം ഏതു നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്നു?
ഉത്തരം: ഗംഗ - "ഇവിടെ
കല്ലുകളുടെ ഭാഷ മനുഷ്യന്റെ ഭാഷയെ നിര്‍വീര്യമാക്കുന്നു" കൊണാര്‍ക്കിലെ
സൂര്യ ക്ഷേത്രത്തെ ഇങ്ങനെ വിശേഷിപ്പിച്ച പ്രമുഖ വ്യക്തി ആര്?
ഉത്തരം: രവീന്ദ്രനാഥ് ടാഗോര്‍ - കലിംഗ
വാസ്തു വിദ്യയുടെ നിര്‍മ്മാണ കലകള്‍ വ്യക്തമാക്കുന്ന
ലിംഗരാജ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ നഗരം?
ഉത്തരം: ഭുവനേശ്വര്‍ - എന്‍.എസ്.ജി
യുടെ നേത്യത്വത്തിലുള്ള സൈനികനടപടിയായ 'ഓപ്പറേഷന്‍ വജ്രശക്തി' അരങ്ങേറിയ
അക്ഷര്‍ധാം ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ നഗരം
ഏത്?
ഉത്തരം: ഗാന്ധിനഗര്‍,ഗുജറാത്ത് (ഡല്‍ഹിയിലെ അക്ഷര്‍ധാം ക്ഷേത്രവും പ്രസിദ്ധമാണ്) - ഏത്
ദക്ഷിണേന്ത്യന്‍ സംസ്ഥാനത്താണ് പ്രസിദ്ധമായ തിരുമല
വെങ്കിടേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?
ഉത്തരം: ആന്ധ്രാപ്രദേശ് (തിരുപ്പതി ക്ഷേത്രം എന്ന പേരില്‍ ഏറെ പ്രസിദ്ധം) - ജൈന-ഹിന്ദുമത
കലകള്‍ക്ക് പ്രസിദ്ധമായ മധ്യപ്രദേശിലെ ഒരു ക്ഷേത്ര സമുച്ചയത്തെ 1986 ല്‍ യുനസ്‌കോ
ലോക പൈത്യക പട്ടികയില്‍ ഉള്‍പ്പെടുത്തി.ഏതാണ് ആ നിര്‍മ്മിതി?
ഉത്തരം: ഖജുരാഹോ സ്മാരകങ്ങള്‍ - കര്‍ണ്ണാടകയിലെ
ശ്രാവണ ബല്‍ഗോളയിലെ ഗോമതേശ്വര പ്രതിമകള്‍ ഏത്
മതവുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഉത്തരം: ജൈന മതം - ദക്ഷിണേന്ത്യയിലെ
പ്രധാന ശിവ-പാര്‍വതി ക്ഷേത്രമായ മീനാക്ഷി ക്ഷേത്രം സ്ഥിതി ചെയ്യുന്ന തമിഴ്
നഗരം ഏത്?
ഉത്തരം: മധുര
Subscribe to:
Posts (Atom)

