- മ്യൂറല്‍
പഗോഡ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന കേരളത്തിലെ പ്രധാന ക്ഷേത്രം?
ഉത്തരം: പത്മനാഭ സ്വാമി ക്ഷേത്രം (തിരുവനന്തപുരം) - ശത്രുക്കളില്‍നിന്ന്
രക്ഷ നേടാന്‍ മാര്‍ത്താണ്ഡ വര്‍മ അഭയം തേടിയ അമ്മച്ചി പ്ലാവ് സ്ഥിതി
ചെയ്യുന്ന ശ്രീ കൃഷ്ണ ക്ഷേത്രം എവിടെയാണ്?
ഉത്തരം: നെയ്യാറ്റിന്‍കര - കേരളത്തിലെ
ഏതു ക്ഷേത്രത്തിനാണു സ്ത്രീകളുടെ ശബരിമല എന്നു വിശേഷണമുള്ളത്?
ഉത്തരം: ആറ്റുകാല്‍ ദേവി ക്ഷേത്രം - കേരളത്തിലെ
ഏക കായല്‍ ക്ഷേത്രം കാസര്‍ഗോഡ് ജില്ലയില്‍ സ്ഥിതി ചെയ്യുന്നു. പ്രസിദ്ധമായ ആ
ജല ക്ഷേത്രം ഏത്?
ഉത്തരം: അനന്തപുരം ക്ഷേത്രം - ജൈന
തീര്‍ത്ഥങ്കരന്റേയും പത്മാവതി ദേവിയുടേയും വിഗ്രഹങ്ങള്‍ കാണപ്പെടുന്ന
കേരളത്തിലെ ക്ഷേത്രം ഏത്?
ഉത്തരം: കല്ലില്‍ ക്ഷേത്രം (എറണാകുളം ജില്ലയില്‍) - ഏതു
വര്‍ഷമാണ് ശബരിമല ക്ഷേത്രത്തെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി അംഗീകരിച്ചത്?
ഉത്തരം: 2000 മാര്‍ച്ച് 26 - ദക്ഷിണ
മൂകാംബിക എന്നറിയപ്പെടുന്ന മധ്യ തിരുവിതാംകൂറിലെ ക്ഷേത്രം ഏത്?
ഉത്തരം: പനച്ചിക്കാട് ക്ഷേത്രം (കോട്ടയം ജില്ല) - കല്‍പ്പാത്തിപ്പുഴയുടെ
തീരത്ത് സ്ഥിതി ചെയ്യുന്ന വിശ്വനാഥ സ്വാമി ക്ഷേത്രത്തില്‍ വര്‍ഷം തോറും
ആഘോഷിക്കപ്പെടുന്ന രഥോല്‍സവം ഏതു പേരിലാണ് അറിയപ്പെടുന്നത്?
ഉത്തരം: കല്‍പ്പാത്തി രഥോല്‍സവം - കേരളത്തില്‍
ചരിത്ര പ്രസിദ്ധമായ ക്ഷേത്ര പ്രവേശന വിളംബരം നടന്ന വര്‍ഷം?
ഉത്തരം: 1936 (ചിത്തിര തിരുനാളിന്റെ ഭരണകാലത്ത്) - "ജാതിഭേദം
മതദ്വേഷമേതുമില്ലാതെ സര്‍വരും.." എന്നു തുടങ്ങുന്ന ശ്രീ നാരായണ
ഗുരുവിന്റെ വചനങ്ങള്‍ തിരുവനന്തപുരം ജില്ലയിലെ ഏത് ക്ഷേത്രത്തിന്റെ
ഭിത്തിയിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്?
ഉത്തരം: അരുവിപ്പുറം ക്ഷേത്രം - ദക്ഷിണ
കൈലാസം എന്ന വിശേഷണമുള്ള ത്യശൂര്‍ ജില്ലയിലെ പ്രമുഖ ക്ഷേത്രം ഏത്?
ഉത്തരം: വടക്കുംനാഥ ക്ഷേത്രം - കൗരവരുടെ
തലവനായ ദുര്യോധനനെ പൂജിക്കുന്നതിലൂടെ ഏറെ പ്രശസ്തമായ മലനട ക്ഷേത്രം സ്ഥിതി
ചെയ്യുന്ന ജില്ല ഏത്?
ഉത്തരം: കൊല്ലം ജില്ല - പുന്നത്തൂര്‍
കോട്ട ആന സംരക്ഷണ കേന്ദ്രം ഏത് ക്ഷേത്രത്തിന്റെ നിയന്ത്രണത്തിലുള്ളതാണ്?
ഉത്തരം: ഗുരുവായൂര്‍ ശ്രീ കൃഷ്ണ ക്ഷേത്രം - തമിഴ്‌നാടുമായി
അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന അതിപുരാതന ക്ഷേത്രമായ മംഗളാ ദേവി
ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല?
ഉത്തരം: ഇടുക്കി ജില്ലയില്‍ - മധ്യ
തിരുവിതാംകൂറിലെ ഏതു പ്രമുഖ ക്ഷേത്രത്തിലാണ് നൂറ്റാണ്ടുകള്‍ക്ക് ശേഷം
പള്ളിപ്പാന എന്ന ആചാരം വീണ്ടും പുനരാരംഭിച്ചത്?
ഉത്തരം: അമ്പലപ്പുഴ ശ്രീ കൃഷ്ണ ക്ഷേത്രം - ദക്ഷിണ
കുംഭമേള എന്നറിയപ്പെടുന്ന ക്ഷേത്രാചാരം ഏത്?
ഉത്തരം: ശബരിമല മകര വിളക്ക് - ഉത്തര
കേരളത്തിലെ ക്ഷേത്രങ്ങളുടെ സംരഷണച്ചുമതലയുള്ള മലബാർ ദേവസ്വം ബോര്‍ഡിന്റെ
ആസ്ഥാനം എവിടെയാണ്?
ഉത്തരം: കോഴിക്കോട്
Saturday, 15 November 2014
Temples in Kerala - Quiz-Part 2
Subscribe to:
Post Comments (Atom)
No comments:
Post a Comment