Saturday 15 November 2014

TEMPLES IN INDIA - QUIZ questions for PSC

  1. ഇന്ത്യയുടെ ക്ഷേത്ര നഗരം?
    ഉത്തരം: ഭുവനേശ്വര്‍ (ഒറീസ)
  2. പ്രസിദ്ധമായ മാമല്ലപുരം ക്ഷേത്രം നിര്‍മ്മിച്ച രാജവംശം ഏത്?
    ഉത്തരം: പല്ലവ വംശം (മഹാബലിപുരം തുറമുഖം നിര്‍മ്മിച്ചതും പല്ലവന്മാരാണ്)
  3. ബ്ലാക്ക് പഗോഡ എന്നറിയപ്പെടുന്ന സൂര്യ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ സംസ്ഥാനം?
    ഉത്തരം: ഒറീസ (പുരി ജില്ലയിലെ കൊണാര്‍ക്കില്‍)
  4. കിഴക്കന്‍ ഗാംഗേയ വംശത്തിലെ ഏതു ഭരണാധികാരിയുടെ കാലത്താണു സൂര്യ ക്ഷേത്രം നിര്‍മ്മിച്ചത്?
    ഉത്തരം: നരസിംഹ ദേവന്‍ (യുനസ്കോ ലോക പൈത്യക പട്ടികയിലും ഈ ക്ഷേത്രത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ട്)
  5. ഉത്തരാഖണ്ഡില്‍ അളകനന്ദ നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ വിഷ്ണു ക്ഷേത്രം ഏത്?
    ഉത്തരം: ബദരീനാഥ് ക്ഷേത്രം (ബദരീ നാരായണ്‍ ക്ഷേത്രം)
  6. ചോള രാജാവായിരുന്ന രാജരാജ ചോളന്റെ കാലത്ത് നിര്‍മ്മിക്കപ്പെട്ട തഞ്ചാവൂരിലെ പ്രധാന ക്ഷേത്രം ഏത്?
    ഉത്തരം: ശ്രീ ബ്യഹദേശ്വര ക്ഷേത്രം
  7. ഗസ്‌നവി ഭരണാധികാരിയായിരുന്ന മുഹമ്മദ്‌ ഗസ്‌നിയുടെ ഇന്ത്യന്‍ പടയോട്ടകാലത്ത് ആക്രമിക്കപ്പെട്ട ഗുജറാത്തിലെ പുരാതന ക്ഷേത്രം?
    ഉത്തരം: സോമനാഥ ക്ഷേത്രം 
  8. ഉത്തരാഖണ്ഡില്‍ മന്ദാകിനി നദിക്കരയില്‍ സ്ഥിതി ചെയ്യുന്നതും 2013 ജൂണില്‍ ഉണ്ടായ പ്രളയത്തില്‍ നാശനഷ്‌ട്ടങ്ങള്‍ സംഭവിച്ചതുമായ ക്ഷേത്രം ഏത്?
    ഉത്തരം: കേദാര്‍നാഥ് ശിവ ക്ഷേത്രം (ഇന്നത്തെ രൂപത്തില്‍ നിര്‍മ്മിച്ചത് ശങ്കരാചാര്യര്‍)
  9. ആയിരം ക്ഷേത്രങ്ങളുടെ നഗരം എന്നറിയപ്പെടുന്ന ഇന്ത്യന്‍നഗരം?
    ഉത്തരം: കാഞ്ചിപുരം 
  10. പ്രസിദ്ധമായ അമര്‍നാഥ് ഗുഹാക്ഷേത്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്?
    ഉത്തരം: ജമ്മു കാശ്മീര്‍ (മഞ്ഞുകൊണ്ടുള്ള ഹിമലിംഗം ഇവിടുത്തെ പ്രത്യേകതയാണ്)
  11. സിഖ് മതസ്ഥരുടെ പ്രധാന ആരാധനാലയവും ഗുരു അര്‍ജന്‍ ദേവിന്റെ കാലത്ത് നിര്‍മ്മാണം പൂര്‍ത്തിയായതുമായ സുവര്‍ണ്ണ ക്ഷേത്രത്തിന്റെ യഥാര്‍ത്ഥ പേരെന്ത്?
    ഉത്തരം: ഹര്‍മന്ദിര്‍ സാഹിബ് (1984 ലെ ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍ ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു)
  12. പ്രസിദ്ധമായ കാശി വിശ്വനാഥ ക്ഷേത്രം ഏതു നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്നു?
    ഉത്തരം: ഗംഗ 
  13. "ഇവിടെ കല്ലുകളുടെ ഭാഷ മനുഷ്യന്റെ ഭാഷയെ നിര്‍വീര്യമാക്കുന്നു" കൊണാര്‍ക്കിലെ സൂര്യ ക്ഷേത്രത്തെ ഇങ്ങനെ വിശേഷിപ്പിച്ച പ്രമുഖ വ്യക്തി ആര്?
    ഉത്തരം: രവീന്ദ്രനാഥ് ടാഗോര്‍ 
  14. കലിംഗ വാസ്തു വിദ്യയുടെ നിര്‍മ്മാണ കലകള്‍ വ്യക്തമാക്കുന്ന ലിംഗരാജ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ നഗരം?
    ഉത്തരം: ഭുവനേശ്വര്‍ 
  15. എന്‍.എസ്‌.ജി യുടെ നേത്യത്വത്തിലുള്ള സൈനികനടപടിയായ 'ഓപ്പറേഷന്‍ വജ്രശക്തിഅരങ്ങേറിയ അക്ഷര്‍ധാം ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ നഗരം ഏത്‌?
    ഉത്തരം: ഗാന്ധിനഗര്‍,ഗുജറാത്ത് (ഡല്‍ഹിയിലെ അക്ഷര്‍ധാം ക്ഷേത്രവും പ്രസിദ്ധമാണ്)
  16. ഏത്‌ ദക്ഷിണേന്ത്യന്‍ സംസ്ഥാനത്താണ്‌ പ്രസിദ്ധമായ തിരുമല വെങ്കിടേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌?
    ഉത്തരം: ആന്ധ്രാപ്രദേശ് (തിരുപ്പതി ക്ഷേത്രം എന്ന പേരില്‍ ഏറെ പ്രസിദ്ധം)
  17. ജൈന-ഹിന്ദുമത കലകള്‍ക്ക്‌ പ്രസിദ്ധമായ മധ്യപ്രദേശിലെ ഒരു ക്ഷേത്ര സമുച്ചയത്തെ 1986 ല്‍ യുനസ്‌കോ ലോക പൈത്യക പട്ടികയില്‍ ഉള്‍പ്പെടുത്തി.ഏതാണ്‌ ആ നിര്‍മ്മിതി?
    ഉത്തരം: ഖജുരാഹോ സ്മാരകങ്ങള്‍
  18. കര്‍ണ്ണാടകയിലെ ശ്രാവണ ബല്‍ഗോളയിലെ ഗോമതേശ്വര പ്രതിമകള്‍ ഏത്‌ മതവുമായി ബന്ധപ്പെട്ടിരിക്കുന്നു?
    ഉത്തരം: ജൈന മതം 
  19. ദക്ഷിണേന്ത്യയിലെ പ്രധാന ശിവ-പാര്‍വതി ക്ഷേത്രമായ മീനാക്ഷി ക്ഷേത്രം സ്ഥിതി ചെയ്യുന്ന തമിഴ്‌ നഗരം ഏത്‌?
    ഉത്തരം: മധുര 

No comments:

Post a Comment