Wednesday 5 November 2014

SREENARAYANA GURU - QUIZ

  1. നവോത്ഥാനനായകന്‍  ആയിരുന്ന ശ്രീനാരായണഗുരു ജനിച്ച വര്‍ഷം ?
    1856 ആഗസ്റ്റ് 20 (കൊല്ലവര്‍ഷം 1032 ചിങ്ങമാസം ചതയം നക്ഷത്രം)
    ചെമ്പഴന്തി (ഈഴവ സമുദായത്തില്‍)
    വയല്‍വാരം വീട്.
    പിതാവ്: കൊച്ചുവിളയില്‍ മാടന്‍, മാതാവ്:  കുട്ടിയമ്മ
  2. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ഇതായിരുന്നു അദ്ദേഹത്തിന്റെ ആദര്‍ശവും ജീവിത ലക്ഷ്യവും. എന്നാല്‍ ഈ ആശയത്തിന്‍റെ യഥാര്‍ത്ഥ ഉപജ്ഞാതാവ് ആരായിരുന്നു ?
    ശിവരാജയോഗി തൈക്കാട്‌ അയ്യാ സ്വാമി(1813 - 1909).
    (സുബ്ബയ്യന്‍ എന്നാണ് യഥാര്‍ത്ഥ നാമം )
    സ്വാതി തിരുനാള്‍
    , അയ്യാ വൈകുണ്‌ഠന്‍, ചട്ടമ്പി സ്വാമികള്‍, ശ്രീ നാരായണ ഗുരു, അയ്യന്‍കാളി ,കേരള വര്‍മ്മ കോയിത്തമ്പുരാന്‍ തുടങ്ങിയവര്‍ ശിഷ്യ ഗണങ്ങള്‍ ആണ്.
    ഇന്ത ഉലകത്തിലെ ഒരേ ഒരു മതം താന്‍ ഒരേ ഒരു ജാതി താന്‍ ഒരേ ഒരു കടവുള്‍ താന്‍ ഇതായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകള്‍
  3. ശ്രീനാരായണഗുരുവിനെ കുട്ടിക്കാലത്ത് എന്ത് പേരില്‍ ആണ് വിളിച്ചിരുന്നത് ?
    നാണു ( നാരായണന്‍ എന്നായിരുന്നു ഗുരുവിന്റെ പേര്‌ )
  4. തന്റെ സാമൂഹിക പരിഷ്കാരങ്ങള്‍ പ്രചരിപ്പിക്കാന്‍ നാരായണ ധര്‍മ്മ പരിപാലന യോഗം സ്ഥാപിക്കാന് ശ്രീനാരായണഗുരുവിനെ പ്രേരിപ്പിച്ച വ്യക്തി ?
    ഡോ. പല്‍പു (1903-ല്‍ )
  5. ശ്രീനാരായണ ഗുരുവിന്‍റെ പത്നിയുടെ പേരെന്തായിരുന്നു ?
    കാളിയമ്മ
    അദ്ദേഹത്തിന്‍റെ പിതാവിന്‍റെ ഭാഗിനേയി ( Niece) ആയിരുന്നു
    എന്നാല്‍ ഗുരുദേവന്റെ ബ്രഹ്മചര്യം വ്യതിചലിപ്പിക്കുവാനന്‍ സാധിച്ചിരുന്നില്ല എന്ന് പറയപ്പെടുന്നു.
  6. ശ്രീനാരായണഗുരുവിന്‍റെ ആത്മ മിത്രമായിരുന്നു കുഞ്ഞന്‍പിള്ള. പിന്നീട് അദ്ദേഹം ഏത് പേരില്‍ പ്രസിദ്ധനായി മാറി ?
    ചട്ടമ്പിസ്വാമികള്‍
    തൈക്കാട്‌ അയ്യാ സ്വാമികളെ ഗുരുദേവന് പരിചയപ്പെടുത്തി കൊടുത്തത് ചട്ടമ്പിസ്വാമികള്‍ ആയിരുന്നു
  7. ശ്രീനാരായണഗുരു സന്യാസ ജീവിതം ആരംഭിക്കുന്നത് എവിടെ വച്ചാണ് ? (അദ്ദേഹത്തിന് ജ്ഞാനം ലഭിച്ചതായി കരുതപ്പെടുന്ന സ്ഥലം)
    മരുത്വാമല
  8. 'ജാതി ഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും
    സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്
    ' ഗുരുമുഖത്തുനിന്ന് ഉതിര്‍ന്ന ഈ ദിവ്യ മന്ത്രം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
    ഉത്തരം : അരുവിപ്പുറം പ്രതിഷ്ഠ
  9. കേരള നവോദ്ധാനത്തിലെ നാഴികക്കല്ല് ആയ അരുവിപ്പുറം പ്രതിഷ്ഠ നടന്ന വര്‍ഷം ?
    ഉത്തരം : 1888 ഫെബ്രുവരി 20 ന് (ആ വര്‍ഷത്തിലെ ശിവരാത്രി നാളില്‍ ആയിരുന്നു ശിവ പ്രതിഷ്ഠ നടത്തിയത് )
  10. ദേശാടനം ഉപേക്ഷിച്ച ശ്രീനാരായണഗുരു ആദ്യമായി സ്ഥാപിച്ച ആശ്രമം എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?
    ഉത്തരം : ശിവഗിരിയില്‍ (1904
    ല്‍ സ്ഥാപിതമായി)
  11. ശ്രീനാരായണഗുരു സന്ദര്‍ശിച്ച വിദേശ രാജ്യം ?
    ഉത്തരം : ശ്രീലങ്ക (1918 - 1923 കാലഘട്ടങ്ങളില്‍)
  12. നീലഗിരിയിലെ നാരായണ ഗുരുകുലം സ്ഥാപിച്ച ഗുരുദേവ ശിഷ്യന്‍ ?
    ഉത്തരം : നടരാജ ഗുരു. (1923-ല്‍)
    ഊട്ടിയിലെ ഗുരുകുലം സ്ഥാപിച്ചതും(1928-ല്‍)
    ഗുരു ആയിരുന്നു അദ്ദേഹത്തെ ഉന്നത വിദ്യാഭ്യാസത്തിനായി ഫ്രാന്‍സിലേക്ക് അയച്ചത്
  13. ഓം സാഹോദര്യം സര്‍വത്രഎന്ന തത്ത്വത്തില്‍ അധിഷ്ഠിതമായിരുന്ന അദ്വൈത ആശ്രമം ശ്രീനാരായണ ഗുരു സ്ഥാപിച്ചത് എവിടെ ആയിരുന്നു ?
    ഉത്തരം : ആലുവയില്‍ (1913-ല്‍)
    പ്രതിഷ്ട ഉണ്ടായിരുന്നില്ല
  14. ആദ്യമായി ഭാരതീയ തപാല്‍ മുദ്രണത്തില്‍ പ്രത്യക്ഷപ്പെട്ട കേരളീയന്‍ ശ്രീനാരായണഗുരുവാണ്‌. ഏത് വര്‍ഷമായിരുന്നു അത് ?
    ഉത്തരം : 21 ഓഗസ്റ്റ്‌ 1967
    0.15 രൂപയുടെ സ്റ്റാമ്പ്‌ ആയിരുന്നു
    രൂപാ നാണയത്തില്‍ മുദ്രണം ചെയ്യപ്പെട്ട ആദ്യ കേരളീയ വ്യക്തിയും അദ്ദേഹമാണ് (2005 ല്‍ ആയിരുന്നു)
  15. കര്‍ണാടകയിലെ കുദ്രോളിയില്‍ ഗുരു സ്ഥാപിച്ച ക്ഷേത്രം ?
    ഉത്തരം : ഗോകര്‍ണേശ്വരനാഥ ക്ഷേത്രം
  16. ഇന്ത്യയുടെ നവോത്ഥാന നായകനും ഋഷി തുല്യനുമായ മഹാകവി രവീന്ദ്രനാഥ ടാഗോര്‍ ശ്രീനാരായണഗുരുവിനെ സന്ദര്‍ശിച്ച വര്‍ഷം ?
    ഉത്തരം : 1922 നവംബര്‍ 22 ന്
  17. അരുവിപ്പുറത്ത് ബലികര്‍മ്മാദികള്‍ നടത്തുന്നതിന് മേല്‍നോട്ടംവഹിച്ചുവന്ന ഒരു സഭയെ ആണ് അരുവിപ്പുറം ക്ഷേത്രയോഗം എന്നപേരില്‍ ഗുരു രജിസ്റ്റര്‍ രജിസ്റ്റര്‍ ചെയ്തത്. എന്തായിരുന്നു ആ സഭയുടെ പേര് ?
    ഉത്തരം : വാവൂട്ടുസഭ
    1899-ല്‍ ആണ് അരുവിപ്പുറം ക്ഷേത്രയോഗം രൂപീകരണം
    അതായിരുന്നു പില്‍ക്കാലത്ത് ശ്രീനാരായണ ധര്‍മ്മപരിപാലനയോഗം (SNDP) ആയി മാറിയത്
  18. 1903 ജനുവരി 7-ന് ആരംഭിച്ച  ശ്രീനാരായണ ധര്‍മ്മപരിപാലനയോഗം (SNDP) പ്രസിഡന്റ് ആരായിരുന്നു ?
    ഉത്തരം : നാരായണഗുരു
    ജനറല്‍ സെക്രട്ടറി :  കുമാരനാശാന്‍ (1924 ല്‍ ഒരു ബോട്ട് അപകടത്തില്‍ കൊല്ലപ്പെട്ടു)
  19. മഹാത്മാ ഗാന്ധി ശ്രീനാരായണഗുരുവിനെ സന്ദര്‍ശിച്ചത് എവിടെ വച്ചാണ് ?
    ഉത്തരം : വര്‍ക്കല ശിവഗിരി മഠത്തില്‍
    1925 മാര്‍ച്ച്‌ 12-ല്‍
    സി.രാജഗോപാലാചാരി, ഇ വി രാമസ്വാമി നായ്ക്കര്‍ തുടങ്ങിയവരെയും സന്ധിച്ചത് അതേ സമയത്ത് തന്നെ ആയിരുന്നു
  20. എവിടെ വച്ചാണ് ശ്രീനാരായണഗുരു സമാധിയായത് ?
    ഉത്തരം : ശിവഗിരി

    1928 സെപ്റ്റംബര്‍ 20-ന്
  21. ശ്രീനാരായണഗുരുവിന്‍റെ പിന്‍ഗാമിയായി നിയമിതനായത് ആരായിരുന്നു ?
    ഉത്തരം : ശ്രീ ബോധാനന്ദ സ്വാമികള്‍
    (1925 സെപ്റ്റംബര്‍ 27 ന് )
  22. ശ്രീനാരായണഗുരുവിന്‍റെ ആദ്യ പ്രതിമ സ്ഥാപിക്കപ്പെട്ടത് 1927 ല്‍ ആയിരുന്നു. എവിടെ ആയിരുന്നു അത് ?
    ഉത്തരം : തലശ്ശേരി
  23. രാജ്യാന്തര ശ്രീനാരായണ വര്‍ഷം ആയി ആചരിച്ചത് എന്ന് ആയിരുന്നു ?
    ഉത്തരം : 1977  (
    International Sree Narayana year celebration )
  24. ആദ്യത്തെ ശ്രീനാരായണ ഗുരു സ്തൂപം സ്ഥിതി ചെയ്യുന്ന ജില്ല ?
    തൃശൂര്‍ (ഇരിഞ്ഞാലക്കുട)
    ഉത്തരം : 1985 ല്‍  സ്ഥാപിതമായി
  25. ശ്രീനാരായണഗുരുവിനോടുള്ള ആദരവ് പ്രകടിപ്പിക്കാനായി 2009 ല്‍ ശ്രീനാരായണ ഗുരു സ്റ്റാമ്പ് പുറത്തിറക്കിയ വിദേശ രാജ്യം ?
    ഉത്തരം :  ശ്രീലങ്ക

2 comments: